പന്നിയുടെ ഹൃദയം മനുഷ്യനില്‍ മാറ്റിവെച്ചു; ശസ്ത്രക്രിയ വിജയകരം

വാഷിംഗ്ടണ്‍ ഡിസി: പന്നിയുടെ ഹൃദയം മനുഷ്യനില്‍ മാറ്റിവെച്ചു നടത്തിയ ശസ്ത്രക്രിയ വിജയകരം. അമേരിക്കയിലാണ് പന്നിയുടെ ഹൃദയം മനുഷ്യന് മാറ്റിവെച്ചത്. ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയമാണ് 57കാരനായ ഡേവിഡ് ബെന്നറ്റിന് മാറ്റിവെച്ചത്. ഇയാള്‍ സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മൂന്ന് ദിവസം മുമ്പാണ് ഏഴ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടന്നത്. ബാള്‍ട്ടിമോറിലെ മേരിലാന്‍ഡ് മെഡിക്കല്‍ സെന്ററാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മസ്തിഷ്‌ക മരണം സംഭവിച്ച ഒരാള്‍ക്ക് വിജയകരമായി നേരത്തെ ഘടിപ്പിച്ചിരുന്നു. ഹൃദയം സാധാരണപോലെ […]

വാഷിംഗ്ടണ്‍ ഡിസി: പന്നിയുടെ ഹൃദയം മനുഷ്യനില്‍ മാറ്റിവെച്ചു നടത്തിയ ശസ്ത്രക്രിയ വിജയകരം. അമേരിക്കയിലാണ് പന്നിയുടെ ഹൃദയം മനുഷ്യന് മാറ്റിവെച്ചത്. ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയമാണ് 57കാരനായ ഡേവിഡ് ബെന്നറ്റിന് മാറ്റിവെച്ചത്. ഇയാള്‍ സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

മൂന്ന് ദിവസം മുമ്പാണ് ഏഴ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടന്നത്. ബാള്‍ട്ടിമോറിലെ മേരിലാന്‍ഡ് മെഡിക്കല്‍ സെന്ററാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മസ്തിഷ്‌ക മരണം സംഭവിച്ച ഒരാള്‍ക്ക് വിജയകരമായി നേരത്തെ ഘടിപ്പിച്ചിരുന്നു.

ഹൃദയം സാധാരണപോലെ പ്രവര്‍ത്തിക്കുന്നു. ഞങ്ങള്‍ ആവേശഭരിതരാണ്. ഇത് മുന്‍പൊരിക്കലും ചെയ്യാത്ത കാര്യമാണ്- ഓപ്പറേഷന് നേതൃത്വം നല്‍കിയ മെഡിക്കല്‍ സെന്ററിലെ കാര്‍ഡിയാക് ട്രാന്‍സ്പ്ലാന്റ് പ്രോഗ്രാം ഡയറക്ടര്‍ ഡോ. ബാര്‍ട്ട്‌ലി ഗ്രിഫിത്ത് പറഞ്ഞു.

അമേരിക്കയില്‍ അവയവം മാറ്റിവെയ്ക്കാനായി കാത്തിരിക്കുന്നവരില്‍ പന്ത്രണ്ടോളം പേര്‍ ദിവസേന മരിക്കുന്നുവെന്നാണ് കണക്ക്. അവയവം ലഭ്യമല്ലാത്തതാണ് കാരണം. 3817 അമേരിക്കക്കാരില്‍ കഴിഞ്ഞ തവണ മനുഷ്യ ഹൃദയം മാറ്റിവെയ്ക്കുകയുണ്ടായി. പക്ഷേ ശസ്ത്രക്രിയക്കായി കാത്തിരിക്കുന്നവര്‍ അതിലേറെയാണ്. ഇതോടെയാണ് പന്നികളുടെ ഹൃദയം മാറ്റിവെയ്ക്കാനുള്ള സാധ്യത ശാസ്ത്രലോകം തേടിയത്.

Related Articles
Next Story
Share it