തലശേരിയില്‍ കാറില്‍ ചാരി നിന്ന ആറുവയസുകാരനെ ചവിട്ടിത്തെറിപ്പിച്ച യുവാവ് അറസ്റ്റില്‍; ബാലാവകാശകമ്മീഷനും കേസെടുത്തു
തലശേരി: കാറില്‍ ചാരി നിന്നതിന് ആറു വയസുകാരനെ ചവിട്ടിത്തെറിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊന്ന്യം പാലം സ്വദേശി ശിഹ്ഷാദിനെയാണ് തലശ്ശേരി എഎസ്പി നിഥിന്‍ രാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ വധശ്രമത്തിനാണ് കേസ്.ദൃശ്യങ്ങള്‍ പുറത്തു വന്നശേഷവും പൊലീസ് കേസെടുക്കാനോ പ്രതിയെ പിടികൂടാനോ തയാറാകാത്തതിന് വിമര്‍ശനം ഉയര്‍ന്നിരുന്നു. രാജസ്ഥാന്‍ സ്വദേശിയായ ഗണേഷ് എന്ന കുട്ടിയെയാണ് ശിഹ്ഷാദ് ചവിട്ടിത്തെറിപ്പിച്ചത്. കുട്ടിയുടെ നടുവിന് സാരമായി പരിക്കേറ്റിട്ടുണ്ട്. ചവിട്ടേറ്റ കുട്ടി ആകെ പകച്ച് നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സമീപത്തെ […]

തലശേരി: കാറില്‍ ചാരി നിന്നതിന് ആറു വയസുകാരനെ ചവിട്ടിത്തെറിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊന്ന്യം പാലം സ്വദേശി ശിഹ്ഷാദിനെയാണ് തലശ്ശേരി എഎസ്പി നിഥിന്‍ രാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ വധശ്രമത്തിനാണ് കേസ്.
ദൃശ്യങ്ങള്‍ പുറത്തു വന്നശേഷവും പൊലീസ് കേസെടുക്കാനോ പ്രതിയെ പിടികൂടാനോ തയാറാകാത്തതിന് വിമര്‍ശനം ഉയര്‍ന്നിരുന്നു. രാജസ്ഥാന്‍ സ്വദേശിയായ ഗണേഷ് എന്ന കുട്ടിയെയാണ് ശിഹ്ഷാദ് ചവിട്ടിത്തെറിപ്പിച്ചത്. കുട്ടിയുടെ നടുവിന് സാരമായി പരിക്കേറ്റിട്ടുണ്ട്. ചവിട്ടേറ്റ കുട്ടി ആകെ പകച്ച് നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സമീപത്തെ ഓട്ടോ ഡ്രൈവറും മറ്റും ഇയാളെ ചോദ്യം ചെയ്‌തെങ്കിലും ചെയ്തതിനെ ന്യായീകരിക്കുകയും കാറില്‍ കയറി പോകുകയും ചെയ്യുന്നത് ദൃശ്യത്തില്‍ കാണാം. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.