മംഗളൂരു: മൂന്ന് വര്‍ഷമായി പ്രായപൂര്‍ത്തിയാകാത്ത കുട്ടിയടക്കം രണ്ട് പെണ്മക്കളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു പാണ്ടേശ്വരം വനിതാ സ്റ്റേഷനിലെ എസ്.ഐയുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മംഗളൂരു സ്വദേശി 2018 മെയ് മുതല്‍ തന്റെ രണ്ട് പെണ്മക്കളെ ലൈംഗികമായി പീഡിപ്പിച്ചുവരികയായിരുന്നു. പെണ്‍കുട്ടികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ പിതാവ് മര്‍ദിക്കുക പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മക്കളെ ഉപദ്രവിക്കുന്നത് തടയാന്‍ ശ്രമിച്ച ഭാര്യയെയും ഇയാള്‍ മര്‍ദിക്കാറുണ്ടായിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ രണ്ടിന് മര്‍ദ്ദനം സഹിക്കാനാകാതെ ഭാര്യ രണ്ട് പെണ്മക്കളെയും കൂട്ടി സ്വന്തം വീട്ടിലേക്ക് പോയി. പെണ്‍കുട്ടികള്‍ അമ്മാവനോട് പിതാവ് ലൈംഗികമായി പീഡിപ്പിക്കുന്ന വിവരം വെളിപ്പെടുത്തി. അമ്മാവന് പെണ്‍കുട്ടികളെയും കൂട്ടി പാണ്ടേശ്വരം വനിതാ പൊലീസ് സ്റ്റേഷനിലെത്തുകയും പരാതി നല്‍കുകയുമായിരുന്നു. പൊലീസ് പോക്സോ അടക്കമുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമാണുണ്ടായത്.