'കണ്ണൂര്‍ സ്‌ക്വാഡുമായി' മമ്മൂട്ടി

മമ്മൂട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഡിസംബര്‍ അവസാനം പാലായില്‍ വെച്ച് പൂജയും സ്വിച്ചോണും നടന്ന ചിത്രത്തിന്റെ പുതിയ ഷെഡ്യൂള്‍ പൂനെയിലാണ് നടക്കുന്നത്. പാലാ, കൊച്ചി, കണ്ണൂര്‍, വയനാട്, അതിരപ്പിള്ളി, മുംബൈ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷനുകള്‍. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രമാണ്. റോബി വര്‍ഗീസ് രാജാണ് സംവിധാനം ചെയ്യുന്നത്. നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, കാതല്‍ എന്നിവയാണ് മമ്മൂട്ടി കമ്പനിയുടെ […]

മമ്മൂട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഡിസംബര്‍ അവസാനം പാലായില്‍ വെച്ച് പൂജയും സ്വിച്ചോണും നടന്ന ചിത്രത്തിന്റെ പുതിയ ഷെഡ്യൂള്‍ പൂനെയിലാണ് നടക്കുന്നത്. പാലാ, കൊച്ചി, കണ്ണൂര്‍, വയനാട്, അതിരപ്പിള്ളി, മുംബൈ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷനുകള്‍. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രമാണ്. റോബി വര്‍ഗീസ് രാജാണ് സംവിധാനം ചെയ്യുന്നത്. നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, കാതല്‍ എന്നിവയാണ് മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കപ്പെട്ട ആദ്യ മൂന്ന് ചിത്രങ്ങള്‍.
മുഹമ്മദ് ഷാഫിയുടെ കഥയ്ക്ക് തിരക്കഥ എഴുതിയിരിക്കുന്നത് നടന്‍ റോണി ഡേവിഡ് രാജ് ആണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്.

-ഷാഫി തെരുവത്ത്‌

Related Articles
Next Story
Share it