മരുഭൂമിയില്‍ സൃഷ്ടിച്ച വിസ്മയം; മലൈക്കോട്ടെ വാലിബന്‍
ഇന്ത്യന്‍ സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു സിനിമ, മലൈക്കോട്ടൈ വാലിബന്റെ പ്രൊമോഷന്‍ വേളയില്‍ ചിത്രത്തെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞതായിരുന്നു ഇത്. അത് സത്യമാണെന്ന് തെളിയിക്കുന്നതാണ് സിനിമയുടെ ദൃശ്യാനുഭവം. സമീപകാല മലയാള സിനിമയില്‍ ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രം വ്യാഴാഴ്ചയാണ് തിയറ്ററുകളില്‍ എത്തിയത്. വന്‍ ഹൈപ്പ് ചിത്രത്തിന് ബാധ്യതയാവുന്ന കാഴ്ചയാണ് ആദ്യ ദിനം കണ്ടത്. സമ്മിശ്ര അഭിപ്രായങ്ങളും നെഗറ്റീവ് അഭിപ്രായങ്ങളുമാണ് ആദ്യദിനം റിലീസിന് പിന്നാലെ എത്തിയത്. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കിപ്പുറം ചിത്രത്തെ പ്രശംസിച്ചുകൊണ്ടുള്ള കുറിപ്പുകളാണ് സോഷ്യല്‍ […]

ഇന്ത്യന്‍ സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു സിനിമ, മലൈക്കോട്ടൈ വാലിബന്റെ പ്രൊമോഷന്‍ വേളയില്‍ ചിത്രത്തെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞതായിരുന്നു ഇത്. അത് സത്യമാണെന്ന് തെളിയിക്കുന്നതാണ് സിനിമയുടെ ദൃശ്യാനുഭവം. സമീപകാല മലയാള സിനിമയില്‍ ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രം വ്യാഴാഴ്ചയാണ് തിയറ്ററുകളില്‍ എത്തിയത്. വന്‍ ഹൈപ്പ് ചിത്രത്തിന് ബാധ്യതയാവുന്ന കാഴ്ചയാണ് ആദ്യ ദിനം കണ്ടത്. സമ്മിശ്ര അഭിപ്രായങ്ങളും നെഗറ്റീവ് അഭിപ്രായങ്ങളുമാണ് ആദ്യദിനം റിലീസിന് പിന്നാലെ എത്തിയത്. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കിപ്പുറം ചിത്രത്തെ പ്രശംസിച്ചുകൊണ്ടുള്ള കുറിപ്പുകളാണ് സോഷ്യല്‍ മീഡിയ നിറയെ.
ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. മോഹന്‍ലാല്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.
മലൈക്കോട്ടൈ വാലിബനായി മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തിന്റെ വലിയ പങ്ക് ചിത്രീകരണവും നടന്നത് രാജസ്ഥാന്‍ മരുഭൂമിയില്‍ ആയിരുന്നു.
ചെന്നൈയും പോണ്ടിച്ചേരിയുമായിരുന്നു മറ്റ് ലൊക്കേഷനുകള്‍. 130 ദിവസം നീണ്ടുനിന്ന ചിത്രീകരണമാണ് സിനിമയ്ക്ക് വേണ്ടിവന്നത്. രാജസ്ഥാനിലെ കൊടും ചൂടും കൊടും തണുപ്പും നേരിട്ടാണ് ചിത്രീകരണസംഘം ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. ആക്ഷന്‍ രംഗങ്ങളിലെ മോഹന്‍ലാലിന്റെ അനായാസത എല്ലാവരും എടുത്തുപറയുന്ന ഒന്നാണ്. അത്തരത്തിലുള്ള ചില രംഗങ്ങളുടെ ഷൂട്ടിംഗ് രംഗങ്ങളും പുറത്തെത്തിയ മേക്കിംഗ് വീഡിയോയില്‍ ഉണ്ട്.
മോഹന്‍ലാലിനൊപ്പം സൊണാലി കുല്‍ക്കര്‍ണി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സേഠ്, മണികണ്ഠന്‍ ആചാരി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി.എസ് റഫീഖ് ആണ്.
'ചുരുളി'ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രവുമാണ് ഇത്. ഷിബു ബേബി ജോണ്‍, അച്ചു ബേബി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജോണ്‍ ആന്റ് മേരി ക്രിയേറ്റീവ്‌സ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്‌സ് ലാബ്, വിക്രം മെഹ്റ, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.