മാലിയില്‍ ഭീകരാക്രമണം; 6 പേര്‍ കൊല്ലപ്പെട്ടു, 13 പേര്‍ക്ക് പരിക്ക്

ബമോകോ (മാലി): മാലിയില്‍ ഭീകരാക്രമണം. ആറ് പേര്‍ കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ചയാണ് സംഭവം. ഡൂയെന്‍സയില്‍ ഒരു വാഹനത്തിനു നേര്‍ക്ക് ആയുധധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ആര്‍.എഫ്.ഐ റിപ്പോര്‍ട്ട് ചെയ്തു. മേഖലയില്‍ ജനങ്ങളുടെ സുരക്ഷയ്ക്ക് കൂടുതല്‍ സൈനികരെ അയച്ചതായി സൈന്യം വ്യക്തമാക്കി. രാജ്യത്തിന്റെ വടക്കന്‍ മേഖലയിലെ പ്രദേശങ്ങള്‍ തൗറെഗ് തീവ്രവാദ സംഘം പിടിച്ചെടുത്തതിനെ തുടര്‍ന്ന് 2012 മുതല്‍ രാജ്യത്ത് അസ്ഥിരാവസ്ഥ നിലനില്‍ക്കുകയാണ്. മുന്‍ ലിബിയന്‍ ഭരണാധികാരി ഗദ്ദാഫിയോട് ഐക്യദാര്‍ഡ്യം പുലര്‍ത്തുന്ന ഇസ്ലാമിക സംഘടനകളും ഇവിടെ സജീവമാണ്.

ബമോകോ (മാലി): മാലിയില്‍ ഭീകരാക്രമണം. ആറ് പേര്‍ കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ചയാണ് സംഭവം. ഡൂയെന്‍സയില്‍ ഒരു വാഹനത്തിനു നേര്‍ക്ക് ആയുധധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ആര്‍.എഫ്.ഐ റിപ്പോര്‍ട്ട് ചെയ്തു. മേഖലയില്‍ ജനങ്ങളുടെ സുരക്ഷയ്ക്ക് കൂടുതല്‍ സൈനികരെ അയച്ചതായി സൈന്യം വ്യക്തമാക്കി.

രാജ്യത്തിന്റെ വടക്കന്‍ മേഖലയിലെ പ്രദേശങ്ങള്‍ തൗറെഗ് തീവ്രവാദ സംഘം പിടിച്ചെടുത്തതിനെ തുടര്‍ന്ന് 2012 മുതല്‍ രാജ്യത്ത് അസ്ഥിരാവസ്ഥ നിലനില്‍ക്കുകയാണ്. മുന്‍ ലിബിയന്‍ ഭരണാധികാരി ഗദ്ദാഫിയോട് ഐക്യദാര്‍ഡ്യം പുലര്‍ത്തുന്ന ഇസ്ലാമിക സംഘടനകളും ഇവിടെ സജീവമാണ്.

Related Articles
Next Story
Share it