• #102645 (no title)
  • We are Under Maintenance
Friday, December 1, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

മലയാളത്തിന്റെ സ്വന്തം ശ്രീനി

Utharadesam by Utharadesam
March 16, 2023
in Movie
Reading Time: 1 min read
A A
0
മലയാളത്തിന്റെ സ്വന്തം ശ്രീനി

മലയാള സിനിമയിലെ പകരക്കാരില്ലാത്ത സാന്നിധ്യമാണ് ശ്രീനിവാസന്‍. നടനായും തിരക്കഥാകൃത്തായും സംവിധായകനായുമെല്ലാം തിളങ്ങിയ ശ്രീനി. മലയാള സിനിമയുടെ ചരിത്രമെടുത്താല്‍ അതില്‍ മാറ്റി നിര്‍ത്താന്‍ പറ്റാത്ത ഒരു പേരാണ് ശ്രീനിവാസന്റേത്. നിരവധി സൂപ്പര്‍ ഹിറ്റുകളാണ് ശ്രീനിവാസന്റെ രചനയില്‍ മലയാളത്തിന് ലഭിച്ചിട്ടുള്ളത്. അസുഖ ബാധിതനായി കുറച്ചു നാള്‍ വിശ്രമത്തിലായിരുന്ന ശ്രീനിവാസന്‍ ഇപ്പോള്‍ വീണ്ടും അഭിനയത്തില്‍ സജീവമാവുകയാണ്. ‘കുറുക്കന്‍’ എന്ന സിനിമയ്ക്കുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. കഥ പറഞ്ഞും രസിപ്പിച്ചും ചിരിപ്പിക്കുകയും ചെയ്യുന്ന ശ്രീനി.
മുപ്പതു കൊല്ലം മുന്‍പ് ശ്രീനിവാസന്‍ എഴുതിയ ദാസനും വിജയനും ഇപ്പോഴും നമുക്കൊപ്പമുണ്ട്. ശ്രീനി-മോഹന്‍ലാല്‍ – സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഒരു കാലത്ത് മലയാള സിനിമയ്ക്ക് ഒഴിച്ച് കൂടാനാവാത്തതായിരുന്നു. അതു പോലെ പ്രിയദര്‍ശനുമൊപ്പമുള്ള കൂട്ട്. സത്യന്‍- ശ്രീനിയുടെ കൂട്ട് കെട്ടില്‍ പിറന്ന ആദ്യ രണ്ട് സിനിമകളാണ് ‘ടി.പി ബാലഗോപാലന്‍ എം.എ.യും’ ‘സന്‍മനസുള്ളവര്‍ക്ക് സാമാധാനവും’. ഇതില്‍ മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ തന്നെ രണ്ട് ഐക്കോണിക്ക് കഥാപാത്രങ്ങള്‍. ശ്രീനി എന്ന നടനില്‍ നിന്ന് തിരക്കഥാകൃത്തിലേക്ക് മാറി. നാടോടിക്കാറ്റ്, പട്ടണപ്രവേശം, സിനിമകളും അവ സൃഷ്ടിച്ച ദാസന്‍ – വിജയന്‍ ഇന്നും പ്രേക്ഷകര്‍ കണ്ട് ചിരിക്കുന്നു. ഇവ സൃഷ്ടിച്ച കൂട്ടുകെട്ടില്‍ നിന്ന് പ്രിയന്‍ ഒരുക്കിയ അക്കരെ അക്കരെ അക്കരെയുമാണ് മലയാള സിനിമയുടെ ചരിത്രവും മലയാളിയുടെ നിത്യജീവിത ചിരിയുമായത്. തൊഴില്‍ തേടി ഗള്‍ഫെന്ന് കരുതി മദ്രാസിലെത്തുന്ന രണ്ട് നാട്ടിന്‍ പുറത്തുകാരായ മലയാളികളില്‍ നിന്ന് അമേരിക്കയില്‍ ചെന്ന് സ്വര്‍ണ കള്ളന്‍മാരെ പിടികൂടുന്ന സി.ഐ.ഡി മാരിലേക്കുള്ള യാത്ര അതീവ രസകരം. മലയാളികള്‍ ഇപ്പോഴും ഓര്‍ത്തിരിക്കുന്ന ഒരു ഡയലോഗ്.. ‘സാധനം കൈയിലുണ്ടോ…സാധനം..’ വടക്കുനോക്കി യന്ത്രത്തിലെ സംശയ രോഗി മിനി സ്‌ക്രീനിലും സോഷ്യല്‍ മീഡിയകളിലും ആ രംഗം മാത്രം ഇന്നും തെളിഞ്ഞു വരുമ്പോള്‍ ചിരിക്കാത്തവര്‍ ആരാണ്. ഉദയനാണ് താരം, കഥ പറയുമ്പോള്‍ എന്നീ സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ശ്രീനിവാസന്‍ ഹീറ്റുകള്‍ ഗംഭിര വാണിജ്യവിജയങ്ങളായിരുന്നു. ഉദയനാണ് താരത്തിന്റെ തുടര്‍ച്ചയായി വന്ന പദ്മശ്രീ ഡോ.സരോജ്കുമാറും ഏറെ ശ്രദ്ധ നേടി. ശ്രീനി രണ്ട് സിനിമകളേ സംവിധാനം ചെയ്തിട്ടുള്ളൂ വടക്ക് നോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളയും. വീണ്ടും ഈ സിനിമകള്‍ കാണുന്തോറും പുതുമയുടെ ലഹരി സമ്മാനിക്കുന്ന ക്ലാസിക് സ്വഭാവമുണ്ട്.
ശ്രീനി സംവിധാനം ചെയ്യുന്നുവെങ്കില്‍ പണം മുടക്കാന്‍ ധാരാളം നിര്‍മ്മാതക്കളുണ്ടായിരുന്നു. പക്ഷേ സിനിമയിലെ ഓരോ കാല്‍വെയ്പ്പും ശ്രദ്ധയോടെ വീക്ഷിച്ചിരുന്നു. ഒരിക്കല്‍ ശ്രീനി ദുബായിലെത്തിയപ്പോള്‍ നിരവധി പ്രവാസികളെത്തി. അതില്‍ ഒരാള്‍ക്ക് ശ്രീനി സംവിധാനം ചെയ്ത് ഒരു സിനിമ നിര്‍മ്മിക്കണമെന്ന് വല്ലാത്ത ആഗ്രഹം. ഒരിക്കല്‍ അദ്ദേഹം വിശ്രമിക്കുന്ന ഹോട്ടല്‍ മുറിയിലെത്തി തന്റെ ആഗ്രഹം അയാള്‍ ശ്രീനിയുടെ മുന്നിലിട്ടു. ശ്രീനിയുടെ മറുപടി ഇങ്ങനെയായിരുന്നു. താങ്കളുടെ ബിസിനസ് എന്താണ്? അതില്‍ നിന്ന് എന്ത് കിട്ടും. സിനിമയെടുക്കാം പക്ഷേ മറ്റു ബിസിനസ് പോലെ ഇതിനെ കാണരുത്. ജീവിതം കഴിഞ്ഞ് ബാക്കിയുണ്ടെങ്കില്‍ നോക്കാം.
ശ്രീനിക്ക് അന്ന് തന്നെ അദ്ദേഹത്തിന് ഡേറ്റ് കൊടുക്കാമായിരുന്നു. രണ്ട് വര്‍ഷം കഴിഞ്ഞു സിനിമ ചെയ്തു കൊടുത്തു. പടം സൂപ്പര്‍ ഹിറ്റ്. ഈ കഥ അടുത്ത കാലത്ത് ദുബായിലുള്ള ഒരു സുഹൃത്ത് പറഞ്ഞതായിരുന്നു. ഇതാണ് ശ്രീനി എന്ന കലാകാരന്‍. ശ്രീനിയില്‍ നിന്ന് കിട്ടിയ ചില ഗുണങ്ങള്‍ മകന്‍ വിനീത് ശ്രീനിവാസന് കിട്ടിയിട്ടുണ്ട്. ഗായകനായി സിനിമയില്‍ എത്തി നടനായി കഥാകൃത്തായി സംവിധായകനായി. അച്ഛനെ പോലെ മകനും സൂക്ഷിച്ചാണ് ഓരോ ചുവടുവെപ്പും മുന്നോട്ട് വെക്കുന്നത്. മലയാളത്തിന്റെ സൂപ്പര്‍ താരം തന്നെയാണ് ശ്രീനി. ഒരു ഗ്യാപ്പ് വന്നപ്പോള്‍ ചിരി നിന്ന പോലെ തോന്നിയിരുന്നു പ്രേക്ഷകര്‍ക്ക്.
ഇപ്പോള്‍ ദാ..വീണ്ടും വെള്ളിത്തിരയിലേക്ക് നമ്മളെ ചിരിപ്പിക്കാന്‍ മലയാളത്തിന്റെ സ്വന്തം ശ്രീനി എത്തുകയാണ്.


-ഷാഫി തെരുവത്ത്

ShareTweetShare
Previous Post

തൊഴിലുറപ്പ് തൊഴിലാളികളെ വലയ്ക്കരുത്

Next Post

‘തൊഴിലുറപ്പ് പദ്ധതിയെ അസ്ഥിരപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണം’

Related Posts

സുരേഷ് ഗോപിയുടെ ‘ഗരുഡന്‍’

സുരേഷ് ഗോപിയുടെ ‘ഗരുഡന്‍’

November 9, 2023
സൂര്യക്കും ദുല്‍ഖറിനുമൊപ്പം നസ്രിയ

സൂര്യക്കും ദുല്‍ഖറിനുമൊപ്പം നസ്രിയ

November 2, 2023
ഐ.വി ശശി എന്ന ‘ഷോ മാന്‍’ ഓര്‍മ്മയായിട്ട് ആറ് വര്‍ഷം…

ഐ.വി ശശി എന്ന ‘ഷോ മാന്‍’ ഓര്‍മ്മയായിട്ട് ആറ് വര്‍ഷം…

October 19, 2023
അഭിനയ കൊടുമുടിയുടെ ഓര്‍മകളില്‍…

അഭിനയ കൊടുമുടിയുടെ ഓര്‍മകളില്‍…

October 12, 2023
കണ്ണൂര്‍ സ്‌ക്വാഡ് ഹിറ്റിലേക്ക്

കണ്ണൂര്‍ സ്‌ക്വാഡ് ഹിറ്റിലേക്ക്

October 5, 2023
ഓര്‍മയായിട്ട് 11 വര്‍ഷങ്ങള്‍: അഭിനയകലയുടെ പെരുന്തച്ഛന്‍

ഓര്‍മയായിട്ട് 11 വര്‍ഷങ്ങള്‍: അഭിനയകലയുടെ പെരുന്തച്ഛന്‍

September 21, 2023
Next Post
‘തൊഴിലുറപ്പ് പദ്ധതിയെ അസ്ഥിരപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണം’

'തൊഴിലുറപ്പ് പദ്ധതിയെ അസ്ഥിരപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണം'

No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS