മലയാളത്തിന്റെ പ്രണയ സിനിമകള്‍
ജീവിതത്തില്‍ പ്രണയിക്കാത്തവര്‍ വളരെ കുറവായിരിക്കും. സിനിമ ജനിക്കുന്നത് പ്രണയ കഥയിലൂടെയായിരിക്കും. പ്രണയ വിഷയമായി ധാരാളം സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. പ്രണയമില്ലാതെ സിനിമയില്ല. പ്രേക്ഷക മനസിനെ ആര്‍ദ്രമാക്കാന്‍ സിനിമ പ്രണയത്തെയോ സ്‌നേഹത്തെയോ വിഷയമാക്കുന്നു. പ്രണയമുളളത് കൊണ്ടാണ് മലയാള സിനിമയില്‍ എക്കാലത്തും നല്ല പ്രണയ ഗാനങ്ങള്‍ ഉണ്ടായത്. പ്രണയം വിഷയമായി ധാരാളം സിനിമകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഉള്ളുലയ്ക്കുന്ന അനുഭവമായി മാറിയ ചിത്രങ്ങള്‍ എണ്ണിപറയാവുന്നതേയുള്ളു. അതിലൂടെ കണ്ണോടിക്കാം.നീലക്കുയിലാണ് പ്രണയം ആദ്യമായി നല്ല രീതിയില്‍ ആവിഷ്‌ക്കരിച്ചത്. പി.ഭാസ്‌ക്കരന്റെയും കെ രാഘവന്റെയും പാട്ടുകള്‍ അതിലെ പ്രണയാനുഭവത്തെ […]

ജീവിതത്തില്‍ പ്രണയിക്കാത്തവര്‍ വളരെ കുറവായിരിക്കും. സിനിമ ജനിക്കുന്നത് പ്രണയ കഥയിലൂടെയായിരിക്കും. പ്രണയ വിഷയമായി ധാരാളം സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. പ്രണയമില്ലാതെ സിനിമയില്ല. പ്രേക്ഷക മനസിനെ ആര്‍ദ്രമാക്കാന്‍ സിനിമ പ്രണയത്തെയോ സ്‌നേഹത്തെയോ വിഷയമാക്കുന്നു. പ്രണയമുളളത് കൊണ്ടാണ് മലയാള സിനിമയില്‍ എക്കാലത്തും നല്ല പ്രണയ ഗാനങ്ങള്‍ ഉണ്ടായത്. പ്രണയം വിഷയമായി ധാരാളം സിനിമകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഉള്ളുലയ്ക്കുന്ന അനുഭവമായി മാറിയ ചിത്രങ്ങള്‍ എണ്ണിപറയാവുന്നതേയുള്ളു. അതിലൂടെ കണ്ണോടിക്കാം.
നീലക്കുയിലാണ് പ്രണയം ആദ്യമായി നല്ല രീതിയില്‍ ആവിഷ്‌ക്കരിച്ചത്. പി.ഭാസ്‌ക്കരന്റെയും കെ രാഘവന്റെയും പാട്ടുകള്‍ അതിലെ പ്രണയാനുഭവത്തെ ജ്വലിപ്പിച്ചു. കറുത്തമ്മയുടെയും പരീക്കുട്ടിയുടെയും പ്രണയം ചെമ്മീനെ അവിസ്മരണിയമാക്കി. നദിയുടെ പശ്ചാത്തലത്തില്‍ നബീസുവിന്റെയും ബാപ്പുട്ടിയുടെയും പ്രേമ കഥയുമായി എത്തിയ ഓളവും തീരവും ഇന്നും പഴയ പ്രേക്ഷകരുടെ മുന്നില്‍ തിളങ്ങി നില്‍പുണ്ട്. ജെ.ഡി. തൊട്ടാന്‍ സംവിധാനം ചെയ്ത കരിനിഴലില്‍ സത്യന്റെ ഗംഭീരമായ അഭിനയം കൊണ്ട് ശ്രദ്ധ നേടി. ചന്ദ്രനായും മാലതിയായും വന്ന പ്രേംനസീറിന്റെയും ഷീലയുടെയും ദുരന്ത പ്രണയം പറയുന്ന ചിത്രമായിരുന്നു. കമലഹാസനും സറീനാ വഹാബും പ്രണയ ജോഡിയായി വന്ന മദനോത്സവം നമ്മെ മദിക്കുന്ന പ്രണയാനുഭവമായിരുന്നു. ഒ.എന്‍.വി - സലില്‍ ചൗധരി ടീമിന്റെ സംഗീതം പ്രണയത്തിന് സാന്ധ്യകാന്തി നല്‍കി. സറീന വഹാബ് അക്കാലത്തെ യുവത്വത്തിന്റെ പ്രണയിനിയായി മാറുകയായിരുന്നു. ഭരതന്‍ സംവിധാനം ചെയ്ത ചാമരം അവരുടെ മറ്റൊരു ശ്രദ്ധേയ ചിത്രമായിരുന്നു. അധ്യാപികയെ പ്രണയിച്ച കോളേജ് വിദ്യാര്‍ത്ഥിയുടെ കഥ പറഞ്ഞ ആദ്യ സിനിമ. മോഹന്‍ സംവിധാനം ചെയ്ത ശാലിനി എന്റെ കൂട്ടുകാരി എക്കാലത്തെയും പ്രണയത്തിന്റെ നീറുന്ന ഓര്‍മ്മയാണ്. ശോഭ എന്ന നടിയുടെ അഭിനയം. മോഹന്റെ ഇളക്കങ്ങളാണ് മറ്റൊരു സിനിമ. യജമാനനായ ചെറുപ്പക്കാരനെ പ്രണയിക്കുന്ന വീട്ടുവേലക്കാരിയായ കൗമാര പെണ്ണിന്റെ അവസാന രംഗത്തെ വിലാപം.
പ്രണയത്തിന്റെ ശൈലീഭേദം നല്‍കിയ സിനിമയാണ് ഫാസിലിന്റെ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍. ആ മാതൃകയില്‍ മലയാളത്തില്‍ മുമ്പ് ആരും പ്രണയം പറഞ്ഞിട്ടില്ല. വാണിജ്യ സിനിമകളെടുത്ത ഹിറ്റ്‌മേക്കര്‍ ശശികുമാര്‍ പിക്‌നിക്കിലൂടെ പ്രണയം ആവിഷ്‌ക്കരിച്ചു. ശ്രീനിവാസന്‍ തിരക്കഥയെഴുതി കമല്‍ സംവിധാനം ചെയ്ത മഴയെത്തും മുമ്പെ ഓര്‍മ്മയില്‍ മധുരിക്കുന്ന മറ്റൊരു പ്രണയ ചിത്രമാണ്. ശ്യാമപ്രസാദിന്റെ ഒരേ കടല്‍ ആണ് ഹൃദയത്തെ നവീകരിച്ച വേറൊരു പ്രണയ ചിത്രം. എം.ടി. എഴുതി ഹരിഹരന്‍ സംവിധാനം ചെയ്ത നഖക്ഷതങ്ങളും ആരണ്യകവും മലയാളികള്‍ എന്നും ഓര്‍ക്കുന്ന പ്രണയ ചിത്രങ്ങളാണ്. മലയാളത്തിലെ ഏറ്റവും മികച്ച പ്രണയ ചിത്രങ്ങള്‍ പത്മരാജന്റേതാണ്. അദ്ദേഹത്തിന്റെ മിക്കവാറും സിനിമകള്‍ പ്രണയത്തിന്റെ ജ്വാലാമുഖം കാണാം. തൂവാനത്തുമ്പികള്‍, നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളുമൊക്കെ... ഞാന്‍ ഗന്ധര്‍വ്വനാണ് ശരിക്കും പൊള്ളിച്ചത്. പ്രണയത്തിന്റെ ഗന്ധര്‍വാനുഭൂതിയില്‍ നാം സ്വയം മറന്നുപോയ സിനിമ. ഇനിയും ഒരുപാട് സിനിമകളുണ്ട്. ഇന്നലെ, കാണാമറയത്ത്, എന്ന് നിന്റെ മൊയ്തീന്‍, സുഖമോ ദേവി, ഗസല്‍, കൂടെവിടെ, തമ്മില്‍ തമ്മില്‍, ജനുവരി ഒരു ഓര്‍മ്മ... സിനിമകളുടെ പ്രണയത്തിന് കൂടുതല്‍ നിറം പകരുന്നത് അതിലെ ഓരോ ഗാനങ്ങളുമാണ്. കാതില്‍ ഗാനങ്ങള്‍ അലയടിക്കുമ്പോള്‍ കണ്ണില്‍ ആ പ്രണയരംഗം കടന്നുവരുന്നു.
-ഷാഫി തെരുവത്ത്