അംബികാസുതന്‍ മാങ്ങാടിന്റെ 'മാക്കം എന്ന പെണ്‍തെയ്യം' നോവല്‍ പ്രകാശനം ചെയ്തു
കാഞ്ഞങ്ങാട്: പ്രശസ്ത സാഹിത്യകാരന്‍ അംബികാസുതന്‍ മാങ്ങാടിന്റെ ഏറ്റവും പുതിയ പുസ്തകം 'മാക്കം എന്ന പെണ്‍തെയ്യം' പ്രകാശനം ചെയ്തു. പുസ്തകത്തിന്റെ ആദ്യപ്രതി സി.വി. ബാലകൃഷ്ണനില്‍ നിന്നും പ്രശസ്ത യൂട്യൂബര്‍ മൃണാള്‍ദാസ് ഏറ്റുവാങ്ങി. ഡിസി ബുക്‌സ് കാഞ്ഞങ്ങാട് ശാഖയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പ്രകാശനചടങ്ങ് നടത്തിയത്. അംബികാസുതന്‍ മാങ്ങാട്, രവി ഡിസി എന്നിവര്‍ പങ്കെടുത്തു. ഡിസി ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാധകര്‍. ഉത്തരകേരളത്തിന്റെ ഭാഷാസവിശേഷതകളും ആചാരാനുഷ്ഠാനങ്ങളും ജീവിതപരിസരങ്ങളും സൂക്ഷ്മമായി പ്രതിപാദിക്കുന്ന നോവലാണ് മാക്കം എന്ന പെണ്‍തെയ്യം. പുരുഷാധിപത്യത്തിന്റെയും കുടുംബാധികാരത്തിന്റെയും ഉരുക്കുമുഷ്ടികളില്‍പെട്ട് ദാരുണമായി കൊലചെയ്യപ്പെടുന്ന മാക്കത്തിന്റെ […]

കാഞ്ഞങ്ങാട്: പ്രശസ്ത സാഹിത്യകാരന്‍ അംബികാസുതന്‍ മാങ്ങാടിന്റെ ഏറ്റവും പുതിയ പുസ്തകം 'മാക്കം എന്ന പെണ്‍തെയ്യം' പ്രകാശനം ചെയ്തു. പുസ്തകത്തിന്റെ ആദ്യപ്രതി സി.വി. ബാലകൃഷ്ണനില്‍ നിന്നും പ്രശസ്ത യൂട്യൂബര്‍ മൃണാള്‍ദാസ് ഏറ്റുവാങ്ങി.
ഡിസി ബുക്‌സ് കാഞ്ഞങ്ങാട് ശാഖയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പ്രകാശനചടങ്ങ് നടത്തിയത്. അംബികാസുതന്‍ മാങ്ങാട്, രവി ഡിസി എന്നിവര്‍ പങ്കെടുത്തു. ഡിസി ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാധകര്‍.
ഉത്തരകേരളത്തിന്റെ ഭാഷാസവിശേഷതകളും ആചാരാനുഷ്ഠാനങ്ങളും ജീവിതപരിസരങ്ങളും സൂക്ഷ്മമായി പ്രതിപാദിക്കുന്ന നോവലാണ് മാക്കം എന്ന പെണ്‍തെയ്യം. പുരുഷാധിപത്യത്തിന്റെയും കുടുംബാധികാരത്തിന്റെയും ഉരുക്കുമുഷ്ടികളില്‍പെട്ട് ദാരുണമായി കൊലചെയ്യപ്പെടുന്ന മാക്കത്തിന്റെ ജീവിതമാണ് നോവലിലെ പ്രതിപാദ്യവിഷയം.
'Makkam Enna Pen Theyyam' novel by Ambikasuthan Mangad released