പാഴ്‌വസ്തുക്കളില്‍ കൗതുകം തീര്‍ത്ത് അശ്വതി

മാങ്ങാട്: പാഴ്‌വസ്തുക്കളില്‍ നിന്ന് വൈവിധ്യങ്ങളായ ശില്‍പ്പങ്ങള്‍, പൂക്കള്‍, മറ്റു കൗതുക വസ്തുക്കള്‍ ഉള്‍പ്പെടെ തീര്‍ത്ത് വിസ്മയമാവുകയാണ് എട്ടാം ക്ലാസുകാരിയായ അണിഞ്ഞയിലെ അശ്വതി എന്ന കൊച്ചു കലാകാരി. വലിച്ചെറിയപ്പെടുന്ന പാഴ്‌വസ്തുക്കളായ പ്ലാസ്റ്റിക്, മുട്ടയുടെ തോട്, തുണികള്‍, നൂല്, ഈര്‍ക്കില്‍, കാര്‍ഡ് ബോര്‍ഡ്, പത്രക്കടലാസുകള്‍, കവുങ്ങിന്‍ പാള, പഴയ കുപ്പികള്‍, സ്‌ട്രോ, ഈന്തപഴത്തിന്റെ കുരു, തുടങ്ങിയ സാധനങ്ങള്‍ കൊണ്ട് വീട് നിറയെ അലങ്കാര വസ്തുക്കള്‍ ഉണ്ടാക്കിവെച്ചിരിക്കയാണ് അശ്വതി. തന്റെ മനസ്സില്‍ വിരിയുന്ന ഭാവനകളെ ശില്‍പ്പങ്ങളാക്കി മാറ്റുകയാണ് ഈ മിടുക്കി. വീട്ടില്‍ […]

മാങ്ങാട്: പാഴ്‌വസ്തുക്കളില്‍ നിന്ന് വൈവിധ്യങ്ങളായ ശില്‍പ്പങ്ങള്‍, പൂക്കള്‍, മറ്റു കൗതുക വസ്തുക്കള്‍ ഉള്‍പ്പെടെ തീര്‍ത്ത് വിസ്മയമാവുകയാണ് എട്ടാം ക്ലാസുകാരിയായ അണിഞ്ഞയിലെ അശ്വതി എന്ന കൊച്ചു കലാകാരി.
വലിച്ചെറിയപ്പെടുന്ന പാഴ്‌വസ്തുക്കളായ പ്ലാസ്റ്റിക്, മുട്ടയുടെ തോട്, തുണികള്‍, നൂല്, ഈര്‍ക്കില്‍, കാര്‍ഡ് ബോര്‍ഡ്, പത്രക്കടലാസുകള്‍, കവുങ്ങിന്‍ പാള, പഴയ കുപ്പികള്‍, സ്‌ട്രോ, ഈന്തപഴത്തിന്റെ കുരു, തുടങ്ങിയ സാധനങ്ങള്‍ കൊണ്ട് വീട് നിറയെ അലങ്കാര വസ്തുക്കള്‍ ഉണ്ടാക്കിവെച്ചിരിക്കയാണ് അശ്വതി.
തന്റെ മനസ്സില്‍ വിരിയുന്ന ഭാവനകളെ ശില്‍പ്പങ്ങളാക്കി മാറ്റുകയാണ് ഈ മിടുക്കി.
വീട്ടില്‍ എത്തുന്ന ആളുകള്‍ വിസ്മയതോടു കൂടിയാണ് ഇതൊക്ക നോക്കികാണുന്നത്. ഇഷ്ടപ്പെട്ടത് ആരെങ്കിലും ചോദിച്ചാല്‍ കൊടുക്കാന്‍ അശ്വതിക്ക് ഒരുമടിയും ഇല്ല. ഏറെ ഇഷ്ടപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും ഈദ് മുബാറക് എന്ന ശില്‍പവുമാണ് ഏറെ ആകര്‍ഷണീയം.
വീടിന്റെ ചുമരുകളില്‍ ഈന്തപഴക്കുരു, ഈര്‍ക്കില്‍ എന്നിവ കൊണ്ട് ഉണ്ടാക്കിയ വസ്തുക്കളും ഏറെ ശ്രദ്ധ ആകര്‍ഷിച്ചുവരുന്നു. ചെമ്മനാട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥിനിയായ അശ്വതി അണിഞ്ഞയിലെ എം. അച്യുതന്റെയും ജയകുമാരിയുടെയും ഏക മകളാണ്.

Related Articles
Next Story
Share it