അഭിമാനം വാനോളം; എം.എ റഹ്‌മാന്‍ സാഹിത്യ അക്കാദമി സമഗ്ര സംഭാവനാ പുരസ്‌കാരം ഏറ്റുവാങ്ങി

തൃശൂര്‍: കാസര്‍കോടിന് ഇത് അവര്‍ണനീയമായ അഭിമാന മുഹൂര്‍ത്തം. കേരള സാഹിത്യ അക്കാദമിയുടെ 2020ലെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം എഴുത്തുകാരനും പരിസ്ഥിതി പ്രവര്‍ത്തകനും സംവിധായകനുമായ പ്രൊഫ. എം.എ റഹ്‌മാന്‍ ഏറ്റുവാങ്ങി. തൃശൂരില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ അക്കാദമി പ്രസിഡണ്ടും സാഹിത്യകാരനുമായ വൈശാഖന്‍ പ്രൊഫ. എം.എ റഹ്‌മാന് പുരസ്‌കാരം സമ്മാനിച്ചു. 30,000 രൂപയും രണ്ട് പവന്‍ സ്വര്‍ണ്ണപതക്കവും പ്രശസ്തി പത്രവും പൊന്നാടയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. സാഹിത്യഅക്കാദമി വൈസ് പ്രസിഡണ്ട് ഖദീജ മുംതാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി മോഹനന്‍, […]

തൃശൂര്‍: കാസര്‍കോടിന് ഇത് അവര്‍ണനീയമായ അഭിമാന മുഹൂര്‍ത്തം. കേരള സാഹിത്യ അക്കാദമിയുടെ 2020ലെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം എഴുത്തുകാരനും പരിസ്ഥിതി പ്രവര്‍ത്തകനും സംവിധായകനുമായ പ്രൊഫ. എം.എ റഹ്‌മാന്‍ ഏറ്റുവാങ്ങി. തൃശൂരില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ അക്കാദമി പ്രസിഡണ്ടും സാഹിത്യകാരനുമായ വൈശാഖന്‍ പ്രൊഫ. എം.എ റഹ്‌മാന് പുരസ്‌കാരം സമ്മാനിച്ചു. 30,000 രൂപയും രണ്ട് പവന്‍ സ്വര്‍ണ്ണപതക്കവും പ്രശസ്തി പത്രവും പൊന്നാടയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.
സാഹിത്യഅക്കാദമി വൈസ് പ്രസിഡണ്ട് ഖദീജ മുംതാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി മോഹനന്‍, ഇ.പി രാജഗോപാലന്‍, ആലങ്കോട് ലീലാ കൃഷ്ണന്‍, ടി.പി വേണുഗോപാലന്‍, കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, എം.എം നാരായണന്‍, മ്യൂസ് മേരി ജോര്‍ജ്, ഇ.ഡി ഡേവിഡ് എന്നിവര്‍ സംസാരിച്ചു.
സമഗ്ര സംഭാവനക്ക് മാമ്പഴ കുമാരന്‍, സിദ്ധാര്‍ത്ഥന്‍ എന്നിവരും പുരസ്‌കാരം ഏറ്റുവാങ്ങി.
നോവലിന് പി.എസ് മാത്യൂസും നാടകത്തിന് ശ്രീജിത് പൊയില്‍കാവും ജീവചരിത്രത്തിന് കെ. രഘുനാഥനും വിവര്‍ത്തനത്തിന് സംഗീത ശ്രീനിവാസനും ബാലസാഹിത്യത്തിന് പ്രിയ എ.എസും ഹാസ്യ രചനക്ക് നടന്‍ ഇന്നസെന്റും പുരസ്‌കാരങ്ങള്‍ സ്വീകരിച്ചു.

Related Articles
Next Story
Share it