കാഞ്ഞങ്ങാട്: മാവുങ്കാലില്‍ വീട് കുത്തിതുറന്ന് ആറ് ലക്ഷത്തോളം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തു. മാവുങ്കാല്‍ ആനന്ദാശ്രമത്തിന് സമീപം താമസിക്കുന്ന മേബിള്റോസിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കാഞ്ഞങ്ങാട്ടെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂത്തമകന് പ്രമിത്തിനെ കാണാന്‍ ഇളയമകന് പ്രജിത്തിനെയും കൂട്ടി ഇന്നലെ വൈകിട്ട് മേബിള്റോസ് വീട് പൂട്ടി പോയതായിരുന്നു. ഇന്ന് രാവിലെ തിരിച്ചുവന്നപ്പോള്‍ വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കിടപ്പുമുറിയിലെ അലമാരയില്‍ വസ്ത്രങ്ങള്‍ക്കിടയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി വ്യക്തമായി.