നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ച മൊബൈല്‍ഫോണും സിംകാര്‍ഡും കണ്ടെത്താനായില്ല; സിംകാര്‍ഡ് ട്രെയിനില്‍ ഉപേക്ഷിച്ചെന്ന് പ്രതിയുടെ മൊഴി
ബേക്കല്‍: നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ച മൊബൈല്‍ഫോണും സിംകാര്‍ഡും കണ്ടെത്താനാകാത്തത് പൊലീസ് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നു. ഈ ഫോണും സിംകാര്‍ഡും കണ്ടെത്തിയാല്‍ മാത്രമേ കേസില്‍ ശക്തമായ തെളിവ് ശേഖരണം സാധ്യമാകുകയുള്ളൂ. സിംകാര്‍ഡ് ട്രെയിനില്‍ ഉപേക്ഷിച്ചുവെന്നാണ് മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയായ പ്രദീപ് കോട്ടാത്തല പൊലീസിന് മൊഴി നല്‍കിയത്. കൊല്ലം പത്തനാപുരത്ത് സിംകാര്‍ഡ് ഉപേക്ഷിച്ചിട്ടില്ലെന്നും പ്രദീപ് വെളിപ്പെടുത്തി. ഇതോടെ തെളിവെടുപ്പിനായി പ്രദീപിനെ തത്ക്കാലം പത്തനാപുരത്തേക്ക് കൊണ്ടുപോകേണ്ടതില്ലെന്ന നിലപാടിലാണ് അന്വേഷണസംഘം. എന്നാല്‍ സിംകാര്‍ഡ് ട്രെയിനില്‍ ഉപേക്ഷിച്ചുവെന്ന പ്രദീപിന്റെ […]

ബേക്കല്‍: നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ച മൊബൈല്‍ഫോണും സിംകാര്‍ഡും കണ്ടെത്താനാകാത്തത് പൊലീസ് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നു. ഈ ഫോണും സിംകാര്‍ഡും കണ്ടെത്തിയാല്‍ മാത്രമേ കേസില്‍ ശക്തമായ തെളിവ് ശേഖരണം സാധ്യമാകുകയുള്ളൂ. സിംകാര്‍ഡ് ട്രെയിനില്‍ ഉപേക്ഷിച്ചുവെന്നാണ് മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയായ പ്രദീപ് കോട്ടാത്തല പൊലീസിന് മൊഴി നല്‍കിയത്. കൊല്ലം പത്തനാപുരത്ത് സിംകാര്‍ഡ് ഉപേക്ഷിച്ചിട്ടില്ലെന്നും പ്രദീപ് വെളിപ്പെടുത്തി. ഇതോടെ തെളിവെടുപ്പിനായി പ്രദീപിനെ തത്ക്കാലം പത്തനാപുരത്തേക്ക് കൊണ്ടുപോകേണ്ടതില്ലെന്ന നിലപാടിലാണ് അന്വേഷണസംഘം. എന്നാല്‍ സിംകാര്‍ഡ് ട്രെയിനില്‍ ഉപേക്ഷിച്ചുവെന്ന പ്രദീപിന്റെ മൊഴി പൊലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. 2020 ജനുവരി 28നാണ് നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയായ ബേക്കല്‍ മലാംകുന്നിലെ വിപിന്‍ലാലിന് മൊഴിമാറ്റണമെന്നാവശ്യപ്പെട്ട് ഫോണ്‍കോള്‍ വന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ബേക്കല്‍ സി.ഐ എ.അനില്‍കുമാര്‍ നടത്തിയ അന്വേഷണത്തില്‍ ഫോണ്‍കോള്‍ വന്ന സിംകാര്‍ഡ് തിരുനല്‍വേലി സ്വദേശിയുടേതാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തിരുനല്‍വേലി സ്വദേശി മുഖാന്തിരം സംഘടിപ്പിച്ച സിംകാര്‍ഡില്‍ നിന്ന് വിളിച്ചത് കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കോട്ടത്തലയാണെന്ന് വ്യക്തമായത്. റിമാണ്ടില്‍ കഴിയുന്ന പ്രദീപിനെ കൂടുതല്‍ അന്വേഷണത്തിനായി നാല് ദിവസത്തേക്കാണ് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. കസ്റ്റഡി കാലാവധി ഞായറാഴ്ചയാണ് അവസാനിക്കുന്നത്. പ്രദീപിന്റെ ജാമ്യാപേക്ഷ നവംബര്‍ 30നാണ് പരിഗണിക്കുന്നത്.