ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണം: പ്രതി 3 മാസത്തോളം ഇന്ത്യയിലും താമസിച്ചിരുന്നതായി അന്വേഷണ റിപോര്‍ട്ട്
മെല്‍ബണ്‍: ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണക്കേസിലെ പ്രതി ആക്രമണത്തിന് മുമ്പ് മൂന്ന് മാസം ഇന്ത്യയിലും താമസിച്ചിരുന്നതായി അന്വേഷണ റിപോര്‍ട്ട്. 2015 നവംബര്‍ 21 മുതല്‍ 2016 ഫെബ്രുവരി 18 വരെ പ്രതി ബ്രെന്റണ്‍ ടാരന്റ് ഇന്ത്യയില്‍ താമസിച്ചിരുന്നതായി കേസ് അന്വേഷിച്ച റോയല്‍ കമ്മിഷന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. 2014 ഏപ്രില്‍ 15 മുതല്‍ 2017 ആഗസ്റ്റ് 17 വരെ ടാരന്റ് ഉത്തരകൊറിയ ഒഴികെയുള്ള വിവിധ രാജ്യങ്ങളില്‍ ഒറ്റയ്ക്ക് സഞ്ചരിച്ചിട്ടുണ്ടെന്ന് 792 പേജുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലാണ് […]

മെല്‍ബണ്‍: ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണക്കേസിലെ പ്രതി ആക്രമണത്തിന് മുമ്പ് മൂന്ന് മാസം ഇന്ത്യയിലും താമസിച്ചിരുന്നതായി അന്വേഷണ റിപോര്‍ട്ട്. 2015 നവംബര്‍ 21 മുതല്‍ 2016 ഫെബ്രുവരി 18 വരെ പ്രതി ബ്രെന്റണ്‍ ടാരന്റ് ഇന്ത്യയില്‍ താമസിച്ചിരുന്നതായി കേസ് അന്വേഷിച്ച റോയല്‍ കമ്മിഷന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
2014 ഏപ്രില്‍ 15 മുതല്‍ 2017 ആഗസ്റ്റ് 17 വരെ ടാരന്റ് ഉത്തരകൊറിയ ഒഴികെയുള്ള വിവിധ രാജ്യങ്ങളില്‍ ഒറ്റയ്ക്ക് സഞ്ചരിച്ചിട്ടുണ്ടെന്ന് 792 പേജുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലാണ് ഇയാള്‍ ഏറ്റവും കൂടുതല്‍ കാലം തങ്ങിയത്. അതേസമയം ഇയാളുടെ ഇന്ത്യ സന്ദര്‍ശനത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല.
ചൈന, ജപ്പാന്‍, റഷ്യ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ ഒരുമാസമോ അതില്‍ കൂടുതലോ ഇയാള്‍ താമസിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ആദ്യം ന്യൂസിലന്‍ഡിലും ഓസ്ട്രേലിയയിലും സഞ്ചരിച്ച പ്രതി പിന്നീടാണ് മറ്റുരാജ്യങ്ങളിലേക്ക് യാത്ര നീട്ടിയത്. ഓസ്‌ട്രേലിയയിലാണ് ബ്രെന്റണ്‍ ടാരന്റിന്റെ ജനനം.
2019 മാര്‍ച്ച് പതിനഞ്ചിനാണ് ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് പള്ളികളിലെ വിശ്വാസികള്‍ക്ക് നേരെ ഇയാള്‍ വെടിയുതിര്‍ത്തത്. ലോകമനസാക്ഷിയെ ഞെട്ടിച്ച അക്രമണത്തില്‍ അഞ്ച് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 51 പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്. അതേസമയം യാത്രകള്‍ക്കിടയില്‍ ഇയാള്‍ ഏതെങ്കിലും ഭീകര ഗ്രൂപ്പുകളെ കണ്ടതിനോ പരിശീലനം നടത്തിയതിനോ തെളിവുകളില്ലെന്ന് ന്യൂസിലന്‍ഡ് ഹെറാള്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
‘Longest in 3 years’: Agencies to probe Christchurch shooter’s stay in India