തെരുവത്ത് മെമ്മോയിര്‍സ് അഖിലേന്ത്യാ ടി-20 ക്രിക്കറ്റ്: മഹീപ് കുമാറിനും മുകിലേഷിനും അര്‍ദ്ധ സെഞ്ച്വറി

ജാസ്മിന്‍ ഡേന്‍ജര്‍ ബോയ്‌സ് സി.സി തമിഴ് നാടിനെ തകര്‍ത്ത് പൈ വൈസ്രോയ് സൈകോം സി.സി ആന്ധ്രപ്രദേശ് സെമിയില്‍

കാസര്‍കോട്: കേരള ക്രിക്കറ്റ് അസോസിയേഷന്റെയും കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെയും സഹകരണത്തോടെ ജാസ്മിന്‍ ക്രിക്കറ്റ് ക്ലബ്ബ് സംഘടിപ്പിക്കുന്ന തെരുവത്ത് മെമ്മോയിര്‍സ് അഖിലേന്ത്യാ ടി-20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വെള്ളിയാഴ്ച രാവിലെ നടന്ന നാലാം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ പൈ വൈസ്രോയ് സൈകോം സി.സി ആന്ധ്രപ്രദേശിന് ജയം.

9 വിക്കറ്റിന് ജാസ്മിന്‍ ഡേന്‍ജര്‍ ബോയ്‌സ് സി.സി തമിഴ് നാടിനെയാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റുചെയ്ത ജാസ്മിന്‍ 19.5 ഓവറില്‍ 122 റണ്‍സിന് എല്ലാവരും പുറത്തായി. മുകിലേഷ് 52 (45), സെല്‍വ കുമാരന്‍ 22 (18) റണ്‍സും സൈകോമിന്റെ മാധവ് 3, ചെന്നു സിദ്ധാര്‍ത്ഥ് 2, തനയ് ത്യാഗരാജന്‍ 2 വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ സൈകോം 12.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. മഹീപ് കുമാര്‍ 52 (33), വംസി 37 (19), തുഷാര്‍ സിംഗ് 34 (22) റണ്‍സുകള്‍ വീതം നേടി. എന്‍ മാധവാണ് കളിയിലെ താരം. ജയത്തോടെ സൈകോം സെമിഫൈനലില്‍ കടന്നു.

Related Articles
Next Story
Share it