പെണ്‍കുട്ടികളുടെ അണ്ടര്‍-19 ജില്ലാ ക്രിക്കറ്റ് ടീമിനെ റിതിക എം എസ് നയിക്കും

നബാ ഫാത്തിമയാണ് ഉപനായിക

കാസര്‍കോട്: ഏപ്രില്‍ 22 മുതല്‍ പെരിന്തല്‍മണ്ണ കെ.സി.എ സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന 19 വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ ഉത്തര മേഖല അന്തര്‍ ജില്ലാ ക്രിക്കറ്റ് മത്സരങ്ങള്‍ക്കുള്ള കാസര്‍കോട് ജില്ലാ ടീമിനെ റിതിക എം എസ് നയിക്കും.

നബാ ഫാത്തിമയാണ് ഉപനായിക. മറ്റു ടീമംഗങ്ങള്‍: അന്‍വിത ആര്‍.വി, വൈഗ വിജയന്‍, തേജസ്വിനി, ഭാവന ആര്‍, ഹൃതിക, കൃഷ്ണവേണി, നഫീസത്ത് റിസ ബി.എം, മുക്ത എസ് ബല്ലാല്‍, ഹരിപ്രിയ ഔക്, ശ്രിയ, അമൃത കെ. മാനേജര്‍: കെ ടി നിയാസ്, കോച്ച്: ദിവ്യ ഗണേഷ്.

Related Articles
Next Story
Share it