WINNERS | ഡി.ഐ.ജി കപ്പ് ഫുട് ബോള്‍: കാസര്‍കോട് ജില്ലാ പൊലീസ് ജേതാക്കള്‍

കാസര്‍കോട്: കാസര്‍കോട് പൊലീസിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഒന്നാമത് ഡി.ഐ.ജി കപ്പ് ഫുട് ബോളില്‍ ജില്ലാ പൊലീസ് ടീം ജേതാക്കളായി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ് ഘാടനം ചെയ്തു. ടൂര്‍ണമെന്റില്‍ എട്ടോളം ജില്ലകളിലെ പൊലീസ് ടീമുകള്‍ മാറ്റുരച്ചു.

വിജയികള്‍ക്കുള്ള ട്രോഫികള്‍ കണ്ണൂര്‍ ഡി.ഐ.ജി യതീഷ് ചന്ദ്ര വിതരണം ചെയ്തു. ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍, ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ, കണ്ണൂര്‍ സിറ്റി കമ്മീഷണര്‍ നിധിന്‍ രാജ്, കണ്ണൂര്‍ റൂറല്‍ എസ്.പി അനൂജ് പലിവാള്‍, എ.എസ്.പി ഒ. അപര്‍ണ്ണ, അഡീഷണല്‍ എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍, ഐ.എസ്.എല്‍ താരം പി.വി വിഷ്ണു എന്നിവര്‍ പങ്കെടുത്തു.

ടൂര്‍ണമെന്റിലെ മികച്ച താരമായി വയനാടിന്റെ ലിജിത്, ടോപ്പ് സ്‌കോററായി കാസര്‍കോടിന്റെ പ്രശാന്ത്, മികച്ച ഗോള്‍ കീപ്പറായി കാസര്‍കോടിന്റെ ഗോള്‍ കീപ്പര്‍ ദിലീപ് എന്നിവരെ തിരഞ്ഞെടുത്തു.

Related Articles
Next Story
Share it