സീതാംഗോളി: പേരാൽ കണ്ണൂർ നാല് ദിവസം ഇരുട്ടിൽ. അധികൃതരുടെ അനാസ്ഥക്കെതിരെ നാട്ടുകാർ സംഘടിച്ചെത്തി സിതാംഗോളി വൈദ്യുതി ഓഫിസ് വളഞ്ഞു. പേരാൽ കണ്ണൂർ, സിദ്ധിവയൽ.തൊടിയാർ. ദേവശൃം എന്നി പ്രദേശങ്ങളിലാണ് ബുധനാഴ്ച്ച രാത്രി ഉണ്ടായ ഇടിമിന്നലിൽ വൈദ്യുതി മുടങ്ങിയത്.നാല് ദിവസമായിട്ടും വൈദ്യുതി പുന:സ്ഥാപിച്ചില്ല.പല പ്രാവശ്യം വൈദ്യുതി ഓഫിസിൽ ബന്ധപ്പെട്ടെങ്കിലും ഒരോ കാരണം പറഞ്ഞ് ജീവനക്കാർ കൈയ്യൊഴിയുന്നതായി നാട്ടുകാർ പറയുന്നു. ഇവിടെത്തെ മൂന്ന് ട്രാൻഫോർമാറുകളിൽ നിന്ന് ഫ്യൂസ് പൊട്ടിതെറിച്ചതായി നാട്ടുകാർ പറയുന്നു. ഫ്യൂസ് ഇടാൻ അധികൃതർ ഇത്രയും അനാസ്ഥ കാണിക്കുന്നത് എന്തിനാണന്നാണ് നാട്ടുകാർ ചോദിക്കുന്നത്. കുടിവെള്ളത്തിനായി നാട്ടുകാർ കിലോമീറ്ററോളം നടന്ന് കിണറുകളിൽ നിന്നാണ് വീടുകളിലേക്ക് വെള്ളം എത്തിച്ചത്.സഹിക്കെട്ട നാട്ടുകാർ ശനിയാഴ്ച്ച രാത്രി 8 മണിയോടെയാണ് സംഘടിച്ചെത്തി കുത്തിയിരുന്ന് പ്രതിഷേധിച്ചത്.