MDMA | മാനന്തവാടിയില്‍ പിടിയിലായ ചെര്‍ക്കള, മുളിയാര്‍ സ്വദേശികളുടെ കാറില്‍ നിന്ന് 285 ഗ്രാം എം.ഡി.എം.എ പിടികൂടി

കാസര്‍കോട്: മാനന്തവാടിയില്‍ എക്സൈസിന്റെ പിടിയിലായ കാസര്‍കോട്ടെ ചെര്‍ക്കള, മുളിയാര്‍ സ്വദേശികളുടെ കാറില്‍ നിന്നും 285 ഗ്രാം എം.ഡി.എം.എ പിടികൂടി. ചെര്‍ക്കള സ്വദേശി കെ.എം ജാബിര്‍(33), മുളിയാര്‍ സ്വദേശി മുഹമ്മദ് കുഞ്ഞി(39) എന്നിവരെ 6.987 ഗ്രാം എം.ഡി.എം.എയുമായി നേരത്തെ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു.

മാര്‍ച്ച് 19ന് വയനാട് തോല്‍പ്പെട്ടി എക് സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. കോടതി റിമാണ്ട് ചെയ്തതിനെ തുടര്‍ന്ന് ജാബിറിനെയും മുഹമ്മദ് കുഞ്ഞിയെയും മാനന്തവാടി ജില്ലാ ജയിയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതോടെയാണ് കാറിന്റെ ഡിക്കിയില്‍ പ്രത്യേക ഫൈബര്‍ പാര്‍ട് സിനുള്ളില്‍ എം.ഡി.എം.എ ഒളിപ്പിച്ചതായി വെളിപ്പെടുത്തിയത്. തുടര്‍ന്ന് ചൊവ്വാഴ്ച നടത്തിയ പരിശോധനയില്‍ 285 ഗ്രാം എം.ഡി.എം.എ കൂടി കണ്ടെടുക്കുകയായിരുന്നു.

Related Articles
Next Story
Share it