അമ്മ മരിച്ചതിലുള്ള മനോവിഷമത്തില്‍ കഴിയുകയായിരുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: അമ്മ മരിച്ചതിലുള്ള മനോവിഷമത്തില്‍ കഴിയുകയായിരുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പരപ്പ പയാളം ഉപ്പാട്ടിമൂലയിലെ പരേതയായ മീനാക്ഷിയുടെ മകന്‍ രാജേഷ്(30)ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയാണ് രാജേഷിനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തിയത്.

രാജേഷിന്റെ അമ്മ മീനാക്ഷി ആറുമാസം മുമ്പാണ് മരിച്ചത്. ചെറുപ്പത്തിലേ പിതാവ് നഷ്ടപ്പെട്ട രാജേഷിന് അമ്മ മാത്രമായിരുന്നു ആശ്രയം. അതുകൊണ്ടുതന്നെ അമ്മയുടെ മരണം രാജേഷിനെ തളര്‍ത്തിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഒരു ദിവസം മുമ്പും രാജേഷ് ഇത്തരത്തില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അത് കാണാന്‍ ഇടയായതിനാല്‍ ശ്രമം പരാജയപ്പെട്ടതായി ബന്ധുക്കള്‍ പറയുന്നു.

ആശ്വസിപ്പിക്കാന്‍ സഹോദരങ്ങളില്ലാത്തതും രാജേഷിന്റെ ദു:ഖം വര്‍ധിപ്പിച്ചു. വെള്ളരിക്കുണ്ട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Related Articles
Next Story
Share it