ACCIDENTAL DEATH | ജോഡ് ക്കലില്‍ ഥാര്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ടൈല്‍സ് മേസ്തിരി മരിച്ചു

ഉപ്പള: ജോഡ് ക്കല്‍ പഞ്ചിക്കലില്‍ ഥാര്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ടൈല്‍സ് മേസ്തിരി മരിച്ചു. ഷിമോഗ സ്വദേശിയും ഉപ്പള പ്രതാപ് നഗറില്‍ താമസക്കാരനുമായ ഗഫാര്‍ (40) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴ് മണിക്ക് ജോഡ് ക്കല്‍ പഞ്ചിക്കലില്‍ വെച്ച് ഗഫാര്‍ സഞ്ചരിച്ച ബൈക്കില്‍ എതിര്‍ ദിശയില്‍ നിന്ന് അമിത വേഗതയില്‍ വന്ന ഥാര്‍ ജീപ്പ് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ച് വീണ ഗഫാറിന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഓടിയെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ മംഗളൂരുവിലെ ആസ്പത്രിയിലെത്തിച്ചെങ്കിലും വഴി മദ്ധ്യേ മരണം സംഭവിച്ചിരുന്നു. ഭാര്യ: സാജിത. മൂന്ന് മക്കളുണ്ട്.
Next Story