ARRESTED | ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയില്‍

ഉദുമ: ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ടുപോകുകയായിരുന്ന എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പൊലീസ് പിടിയില്‍. പൊയിനാച്ചി ചെറുകരയിലെ മുഹമ്മദ് അബൂബക്കര്‍ സിദ്ധിഖിനെ(33)യാണ് ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രി പാലക്കുന്ന് കൂളിക്കുന്ന് റസ്റ്റോറന്റിന് സമീപം റോഡില്‍ വാഹനപരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘം ഓട്ടോറിക്ഷ തടഞ്ഞ് പരിശോധിച്ചപ്പോള്‍ 1.280 ഗ്രാം എം.ഡി.എം.എയും 26.850 ഗ്രാം കഞ്ചാവും കണ്ടെടുക്കുകയായിരുന്നു.
ബട്ടത്തൂര്‍ ഭാഗത്തുനിന്നും പാലക്കുന്ന് ഭാഗത്തേക്ക് മയക്കുമരുന്നും കഞ്ചാവും കടത്തിക്കൊണ്ടുപോകുമ്പോഴാണ് മുഹമ്മദ് അബൂബക്കര്‍ സിദ്ദിഖ് പൊലീസ് പിടിയിലായത്. ഇയാള്‍ക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷനിലും കേസുള്ളതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Next Story