കാറില്‍ കടത്തിയ എം.ഡി.എം.എ മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

കാസര്‍കോട് റെയ്ഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ജെ. ജോസഫും സംഘവും മായിപ്പാടിയില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും വലയിലായത്

കാസര്‍കോട്: കാറില്‍ കടത്തിയ എം.ഡി.എം.എ മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍. പൈക്ക ബാലടുക്കയിലെ പി.എം. അഷ്റിന്‍ അന്‍വാസ് (32), കന്യപ്പാടി കരിക്കട്ടപ്പള്ള ഹൗസില്‍ എന്‍. അമീര്‍ (29) എന്നിവരാണ് കാസര്‍കോട് എക്സൈസ് റെയ്ഞ്ച് സ്‌ക്വാഡിന്റെ പിടിയിലായത്. 2.41 ഗ്രാം എം.ഡി.എം.എയാണ് ഇവരില്‍ നിന്നും പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് കാറും കസ്റ്റഡിയിലെടുത്തു.


ഇന്ന് പുലര്‍ച്ചെ 1.35 ഓടെ കാസര്‍കോട് റെയ്ഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ജെ. ജോസഫും സംഘവും മായിപ്പാടിയില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും മയക്കുമരുന്നുമായി പിടിയിലായത്.

പ്രിവന്റീവ് ഓഫീസര്‍ കെ.വി. രഞ്ജിത്ത്, ബി.എസ്. മുഹമ്മദ് കബീര്‍, സിവില്‍ ഓഫീസര്‍മാരായ കെ.വി. പ്രശാന്ത് കുമാര്‍, സി.എം. അമല്‍ജിത്ത്, വി.ഡി. ഷംസുദ്ദീന്‍, ടി.സി. അജയ്, വി. നിഖില്‍, മൈക്കിള്‍ ജോസഫ് എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു. കൂടുതല്‍ അന്വേഷണം നടത്തിവരുന്നതായി എക്സൈസ് അധികൃതര്‍ പറഞ്ഞു.

Related Articles
Next Story
Share it