DRUGS HUNTING | ലഹരിവേട്ട ശക്തമാക്കി പൊലീസ്; 41 ദിവസത്തിനുള്ളില്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 304 കേസുകള്‍; ഏറ്റവും കൂടുതല്‍ കേസുകള്‍ ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനില്‍

കാസര്‍കോട്: പൊലീസ് ലഹരി വേട്ട ശക്തമാക്കിയതോടെ കേസുകളുടെ എണ്ണത്തിലും വന്‍ വര്‍ധനവ്. 41 ദിവസത്തിനുള്ളില്‍ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തത് 304 കേസുകള്‍. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് ഹൊസ് ദുര്‍ഗ് പൊലീസ് സ്റ്റേഷനിലാണ്. ഇവിടെയുള്ളത് 45 കേസുകളാണ്.
മഞ്ചേശ്വരം-27, കുമ്പള-16, കാസര്‍കോട്-35, വിദ്യാനഗര്‍-23, ബദിയടുക്ക-22, ബേക്കല്‍-35, മേല്‍പ്പറമ്പ്-19, ആദൂര്‍-11, ബേഡകം-14, അമ്പലത്തറ-8, രാജപുരം-12, നീലേശ്വ രം-10, ചന്തേര-20, ചീമേനി-3, വെള്ളരിക്കുണ്ട്-3, വനിതാ പൊലീസ് സ്റ്റേഷന്‍-4 എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം.
312 പ്രതികളില്‍ 311 പേരെ അറസ്റ്റ് ചെയ്തതായി ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ്പ പറഞ്ഞു. കഞ്ചാവും എം.ഡി.എം.എയും ഉപയോഗിച്ചതിന് 267 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Next Story