കട്ടത്തടുക്കയില്‍ പന്നി ബൈക്കിന് നേരെ ചാടി; നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചുവീണ പള്ളി ഖത്തീബിന് ഗുരുതരം

അംഗഡിമുഗര്‍: കട്ടത്തടുക്കയില്‍ പന്നി ബൈക്കിന് നേരെ ചാടിയുണ്ടായ അപകടത്തില്‍ പള്ളി ഖത്തീബിന് ഗുരുതരം. നിയന്ത്രണം വിട്ട ബൈക്ക് റോഡിലേക്ക് തെറിച്ചുവീണുണ്ടായ അപകടത്തിലാണ് അംഗഡി മുഗര്‍ സ്വദേശിയും കമ്പാര്‍ പള്ളിയിലെ ഖത്തീബുമായ ആലംപാടിയിലെ മുഹമ്മദ് ഇര്‍ഫാ(37)ന് ഗുരുതരമായി പരിക്കേറ്റത്.
ഇര്‍ഫാനെ മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ പള്ളിയിലേക്ക് വരുമ്പോഴാണ് സംഭവം. കട്ടത്തടുക്ക എ.കെ.ജി. നഗറില്‍ വെച്ച് ഇര്‍ഫാന്‍ സഞ്ചരിച്ച ബൈക്കിന് നേരെ പന്നി എടുത്തു ചാടുകയായിരുന്നു.
ബൈക്ക് പന്നിയുടെ മുകളില്‍ കയറിയതോടെ നിയന്ത്രണം വിട്ട് മറിയുകയും ഇര്‍ഫാന്‍ റോഡിലേക്ക് തെറിച്ചു വീഴുകയുമാണുണ്ടായത്. ഓടിക്കൂടിയ നാട്ടുകാരാണ് ഖത്തീപിനെ ആസ്പത്രിയിലെത്തിച്ചത്. ഇര്‍ഫാന്റെ നില അതിവ ഗുരുതരമായി തുടരുകയാണ്. ബൈക്കിടിച്ച പന്നി റോഡരികില്‍ ചത്ത നിലയില്‍ കാണപ്പെട്ടു.

