DEATH | കുമ്പള അനന്തപുരത്ത് മോട്ടോറിലേക്ക് വയര്‍ ബന്ധിപ്പിക്കുമ്പോള്‍ ഷോക്കേറ്റ് ഒഡീഷ സ്വദേശി മരിച്ചു

കുമ്പള: അനന്തപുരത്ത് മോട്ടോറിലേക്ക് വയര്‍ ബന്ധിപ്പിക്കുമ്പോള്‍ ഷോക്കേറ്റ് ഒഡീഷ സ്വദേശി മരിച്ചു. ഒഡീഷയിലെ ജിതിന്‍(27) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ആറ് മണിയോടെയാണ് അപകടം.

അനന്തപുരം കോഴി ഫാക്ടറിയില്‍ പ്രവര്‍ത്തനരഹിതമായ മോട്ടോര്‍ പ്രവര്‍ത്തിക്കാന്‍ വയര്‍ മോട്ടോറിലേക്ക് ബന്ധിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഷോക്കേറ്റ് തെറിച്ച് വീഴുകയായിരുന്നു. ഉടന്‍ തന്നെ കുമ്പളയിലെ സ്വകാര്യാസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.

Related Articles
Next Story
Share it