Death | നഴ് സിംഗ് കോളജ് ഹോസ്റ്റല്‍ മെസ്സിലെ ജീവനക്കാരി ജോലി സ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചു

കാഞ്ഞങ്ങാട്: നഴ് സിംഗ് കോളജ് ഹോസ്റ്റല്‍ മെസ്സിലെ ജീവനക്കാരി ജോലി സ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചു. പുല്ലൂര്‍ തടത്തില്‍ ലക്ഷ്മി മേഘന്‍ നഴ് സിംഗ് കോളജ് ഹോസ്റ്റല്‍ മെസ്സിലെ ജീവനക്കാരിയായ മാവുങ്കാല്‍ മൂലക്കണ്ടത്തെ വാസുവിന്റെയും തങ്കത്തിന്റെയും മകള്‍ ബി ബിന്ദു (44)വാണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ ജോലിസ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ മാവുങ്കാലിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരങ്ങള്‍: ലക്ഷ്മണന്‍, സതീശന്‍, ബേബി, പരേതനായ രാമചന്ദ്രന്‍.

Related Articles
Next Story
Share it