കാമ്പസുകളിലെ ലഹരി ഉപയോഗം കര്‍ശനമായി നിയന്ത്രിക്കുമെന്ന് മന്ത്രി ആര്‍. ബിന്ദു

ക്യാപ്ഷന്‍: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു കാസര്‍കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നു
കാസര്‍കോട്: സംസ്ഥാനത്ത് ലഹരി ഉപയോഗം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ കര്‍ശന നടപടി തുടരുകയാണെന്നും കാമ്പസുകളിലെ ലഹരി ഉപയോഗം കര്‍ശനമായി നിയന്ത്രിക്കുമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു. ജില്ലയില്‍ വിവിധ പരിപാടികളില്‍ സംബന്ധിക്കാനെത്തിയതായിരുന്നു മന്ത്രി. ലഹരി ഉപയോഗം അത്യന്തം ഭയാനകമായി സമൂഹത്തില്‍ വര്‍ധിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.
ഓരോ ദിവസവും വരുന്ന വാര്‍ത്തകള്‍ നമുക്ക് മുന്നില്‍ ഇത്തരത്തിലുള്ളതാണ്. കാമ്പസുകളില്‍ ലഹരി ഉപയോഗവും വില്‍പനയും ഉള്ളതായി സമീപകാലത്തെ സംഭവങ്ങള്‍ തെളിയിക്കുന്നു. കാമ്പസുകളെ ലഹരി വിമുക്തമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും, നിരീക്ഷിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.
രാവിലെ ജില്ലയിലെത്തിയ മന്ത്രി വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. സര്‍ക്കാര്‍ കോളേജ് അധ്യാപകരുടെ സംഘടനയായ എ.കെ.ജി.സി.ടിയുടെ അറുപത്തിയേഴാം സംസ്ഥാന സമ്മേളനം കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ മന്ത്രി ഉദ്ഘാടനം ചെയ്തു.
കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോര്‍പ്പറേഷന്‍, കാസര്‍കോട് ജില്ലാ പഞ്ചായത്ത്, സാമൂഹ്യനീതി ജില്ലാ ഓഫീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ ഭിന്നശേഷിക്കാരുടെ സഹായ ഉപകരണ ആനുകൂല്യ വിതരണവും നവീകരിച്ച ജില്ലാ സാമൂഹ്യനീതി ഓഫീസ് ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ അടക്കമുള്ളവര്‍ സംബന്ധിച്ചു. ഐലീഡ് പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച കാസര്‍കോട് ഡിഫറന്റ്‌ലി ഏബിള്‍ഡ് പീപ്പിള്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ഓഫീസ് ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

