'യാത്രക്കാര്‍ നോക്കി നില്‍ക്കെ ട്രെയിനിന് മുന്നില്‍ ചാടി മധ്യവയസ്‌ക്കന്‍ ജീവനൊടുക്കി'

കാസര്‍കോട്: യാത്രക്കാര്‍ നോക്കി നില്‍ക്കെ ട്രെയിനിന് മുന്നില്‍ ചാടി മധ്യവയസ്‌ക്കന്‍ ജീവനൊടുക്കിയതായി പൊലീസ്. റെയില്‍വെ സ്റ്റേഷന്‍ ഒന്നാം നമ്പര്‍ പാളത്തില്‍ തിങ്കളാഴ്ച വൈകിട്ട് 5.30 ന് ആണ് സംഭവം നടന്നത്. കണ്ണൂര്‍ ഇരിട്ടിയിലെ ജോളി തോമസ് (67) ആണ് മരിച്ചത്. ചരക്ക് ട്രെയിന്‍ തട്ടിയാണ് മരണം.
പൂനെയില്‍ നിന്ന് കണ്ണൂരിലേക്കുള്ള ട്രെയിന്‍ ടിക്കറ്റും, പൂനെ വിലാസത്തിലുള്ള ആധാര്‍ കാര്‍ഡും മൃതദേഹത്തിന്റെ പോക്കറ്റില്‍ നിന്നും പൊലീസ് കണ്ടെത്തി. ഇതില്‍ നിന്നുമാണ് മരിച്ചയാളെ പൊലീസ് തിരിച്ചറിഞ്ഞത്. റെയില്‍വെ പൊലീസ് മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
ഇയാള്‍ ട്രെയിനിന് മുന്നിലേക്ക് ചാടിയതാണെന്ന് ദൃക്‌സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു. വര്‍ഷങ്ങളായി ഇയാള്‍ പൂനെയിലെ ആശ്രമത്തിലായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.