FOUND DEAD | കാലിച്ചാനടുക്കത്ത് ഗൃഹനാഥന്‍ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

കാഞ്ഞങ്ങാട്: കാലിച്ചാനടുക്കത്ത് ഗൃഹനാഥനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാലിച്ചാനടുക്കം ശാസ്താംപാറ കരിമ്പില്‍ ഹൗസില്‍ കെ ഫിലിപ്പ്(52)ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയാണ് ഫിലിപ്പിനെ മരിച്ച നിലയില്‍ കണ്ടത്.

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Related Articles
Next Story
Share it