JAILED | പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസില്‍ യുവാവിന് രണ്ടുവര്‍ഷം തടവ്

കാസര്‍കോട്: പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസില്‍ യുവാവിനെ തടവ് ശിക്ഷയ്ക്ക് വിധിച്ച് കോടതി. രണ്ടുവര്‍ഷം തടവും 40,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ടുമാസം കൂടി അധികതടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടു. മുളിയാര്‍ സ്വദേശി മുഹമ്മദ് ഇഖ് ബാലിനാ(38)ണ് കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനു ശിക്ഷ വിധിച്ചത്.
2019 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായ പെണ്‍കുട്ടികള്‍ ഓട്ടോറിക്ഷയില്‍ നിന്നിറങ്ങി പണം നല്‍കാനൊരുങ്ങുമ്പോള്‍ മുഹമ്മദ് ഇഖ് ബാല്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്നാണ് കേസ്. ബദിയടുക്ക ഇന്‍സ്പെക്ടറായിരുന്ന എം രാജേഷാണ് കേസില്‍ ആദ്യം അന്വേഷണം നടത്തിയത്.
എസ്.ഐ വി.കെ അനീഷാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ.കെ പ്രിയ ഹാജരായി.