CHEATING | 'ഓണ്‍ലൈന്‍ ജോലി വാഗ് ദാനം ചെയ്ത് ചെമ്പിരിക്ക സ്വദേശിയുടെ 14 ലക്ഷം രൂപ തട്ടിയെടുത്തു'

കാഞ്ഞങ്ങാട്: ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് ചെമ്പിരിക്ക സ്വദേശിയുടെ 14 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ചെമ്പിരിക്കയിലെ അബ്ദുള്‍ മൊയ്തീ(32)ന്റെ പണമാണ് നഷ്ടമായത്. അബ്ദുള്‍ മൊയ്തീന്റെ പരാതിയില്‍ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

അജ്ഞാതന്‍ ഓണ്‍ലൈനില്‍ ജോലി വാഗ്ദാനം ചെയ്ത് 14,08,835 രൂപ തട്ടിയെടുത്തുവെന്നാണ് പരാതിയില്‍ പറയുന്നത്. പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയപ്പിക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബര്‍, ജനുവരി മാസങ്ങളിലായാണ് പണം അയച്ചുകൊടുത്തത്. തട്ടിപ്പ് ബോധ്യമായതോടെ അബ്ദുള്‍ മൊയ്തീന്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.

Related Articles
Next Story
Share it