Begin typing your search above and press return to search.
LEOPARD | അമ്പലത്തറ പറക്കളായിയില്‍ പുലി വീട്ടുമുറ്റത്തെത്തി; വളര്‍ത്തുനായയെ കടിച്ചുകൊന്നു

കാഞ്ഞങ്ങാട്: അമ്പലത്തറ പറക്കളായിയില്‍ പുലി വീട്ടുമുറ്റത്തെത്തി. ഇവിടെ കെട്ടിയിട്ടിരുന്ന വളര്‍ത്തുനായയെ പുലി കടിച്ചുകൊന്നു. പറക്കളായി കല്ലടം ചിറ്റയിലെ വികാസിന്റെ വളര്‍ത്തുനായയെയാണ് പുലി പിടിച്ചത്. വീട്ടിലെ സി.സി.ടി.വി ക്യാമറയില്‍ പുലിയുടെ ചിത്രം വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
റോഡില്‍ നിന്ന് വീട്ടുവളപ്പിലേക്ക് കയറി ഏറെ നേരം ചുറ്റിക്കറങ്ങുന്ന പുലിയുടെ ദൃശ്യമാണ് സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുള്ളത്. തിങ്കളാഴ്ച അര്‍ധരാത്രി പുലി മിനുട്ടുകളോളം വീട്ടുമുറ്റത്തുണ്ടായിരുന്നുവെന്ന് ദൃശ്യങ്ങളില്‍ നിന്നും മനസിലാക്കാം. നായയുടെ പകുതിയിലേറെ ഭാഗവും ഭക്ഷിച്ച നിലയിലായിരുന്നു. വനപാലകരെത്തി പരിശോധന തുടങ്ങി. ആവശ്യമെങ്കില്‍ സ്ഥലത്ത് കൂട് സ്ഥാപിക്കാനുള്ള നീക്കത്തിലാണ് വനപാലകര്‍.
Next Story