'കല്ലുമ്മക്ക' ഫുഡ് ബിനാലെക്ക് ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ തുടക്കം
എ.എസ്.പി ഡോ.അപര്‍ണ ഒ പരിപാടി ഉദ് ഘാടനം ചെയ്തു

ബേക്കല്‍: കല്ലുമ്മക്ക ഫുഡ് ബിനാലെ എന്ന പേരില്‍ ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ നടത്തപ്പെടുന്ന കേരളത്തിലെ ആദ്യത്തെ കുടുംബശ്രീ ഭക്ഷണ മേളയ്ക്ക് ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ തുടക്കം. എ.എസ്.പി ഡോ.അപര്‍ണ ഒ പരിപാടി ഉദ് ഘാടനം ചെയ്തു.
ബി.ആര്‍.ഡി.സി യുടെയും ബേക്കല്‍ ബീച്ച് പാര്‍ക്കിന്റെയും ആഭിമുഖ്യത്തില്‍ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, ബേക്കലിലെ താജ്, ലളിത്, ഗേറ്റ് വേ, എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകളുടെയും സംയുക്കാഭിമുഖ്യത്തില്‍ ഏപ്രില്‍ അഞ്ച് മുതല്‍ 20 വരെയാണ് ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ സംഘടിപ്പിക്കുന്നത്. ബേക്കലിലെ താജ്, ലളിത്, ഗേറ്റ് വേ എന്നീ പഞ്ചനക്ഷത്ര റിസോര്‍ട്ടുകളുടെ സ്റ്റാളുകള്‍ 12 മുതല്‍ സജ്ജമാവും.
ബി.ആര്‍.ഡി.സി മാനേജര്‍ പ്രസാദ്, ബേക്കല്‍ ബീച്ച് പാര്‍ക്ക് ഡയറക്ടര്‍ അനസ് മുസ്തഫ, ബേക്കല്‍ ടൂറിസം ഫ്രറ്റേര്‍ണിറ്റി ചെയര്‍മാന്‍ സൈഫുദ്ദീന്‍ കളനാട്, ബീച്ച് പാര്‍ക്ക് മനേജര്‍ ഷീബ കെ.സി.കെ എന്നിവര്‍ പ്രസംഗിച്ചു.