ARRESTED | ട്രോളി ബാഗില്‍ മൂന്നുകോടിയോളം രൂപയുടെ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്തുന്നതിനിടെ കാസര്‍കോട് സ്വദേശി മുംബൈയില്‍ പിടിയില്‍

കാസര്‍കോട്: ട്രോളിബാഗില്‍ മൂന്നുകോടിയോളം രൂപയുടെ മയക്കുമരുന്ന് ഒളിപ്പിച്ചുകടത്തുന്നതിനിടെ കാസര്‍കോട് സ്വദേശി മുംബൈയില്‍ പിടിയിലായി. കാസര്‍കോട്ടെ മുഹമ്മദ് ഷെരീഫിനെ(24)യാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ട്രോളിബാഗ് കസ്റ്റംസ് പരിശോധിച്ചപ്പോള്‍ മൂന്ന് കിലോ ഹൈഡ്രോ പോണിക് കള എന്ന മയക്കുമരുന്ന് കണ്ടെടുക്കുകയായിരുന്നു.

ഈ മയക്കുമരുന്ന് ബാങ്കോക്കില്‍ നിന്നാണ് കടത്തിക്കൊണ്ടുവന്നതെന്നും ബംഗളൂരുവിലേക്ക് കൊണ്ടുപോകാനാണ് ഉദ്ദേശിച്ചതെന്നും ചോദ്യം ചെയ്യലില്‍ മുഹമ്മദ് ഷെരീഫ് വെളിപ്പെടുത്തി. ഷെരീഫ് ബാങ്കോക്കില്‍ അക്കൗണ്ടന്റായി ജോലി ചെയ്തുവരികയാണ്.

കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ തായ് ലന്‍ഡ് എയര്‍ലൈന്‍സില്‍ ഷെരീഫ് ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുകയായിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്നാണ് കസ്റ്റംസ് ഷെരീഫിനെ പരിശോധനക്ക് വിധേയനാക്കിയത്. ഷെരീഫിന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

Related Articles
Next Story
Share it