പുതിയ കോട്ടയില്‍ വന്‍ ആല്‍മരം പൊട്ടിവീണ് പാര്‍ക്ക് ചെയ്തിരുന്ന രണ്ട് കാറുകള്‍ തകര്‍ന്നു

കാഞ്ഞങ്ങാട്: പുതിയ കോട്ടയില്‍ വന്‍ ആല്‍മരം പൊട്ടിവീണ് പാര്‍ക്ക് ചെയ്തിരുന്ന രണ്ട് കാറുകള്‍ തകര്‍ന്നു. പുതിയ കോട്ട പള്ളിക്ക് സമീപം ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. മഖാമിന് സമീപത്തെ ആല്‍മരമാണ് പൊട്ടിവീണത്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് സ്വിഫ്റ്റ് കാറുകളാണ് തകര്‍ന്നത്.
സമീപത്ത് വ്യാപാര സ്ഥാപനങ്ങളും വീടുകളും ഉണ്ടെങ്കിലും അവയ്‌ക്കൊന്നും കേടുപാടുകളൊന്നും സംഭവിച്ചില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്‌നി രക്ഷാ സേന മരം മുറിച്ചുമാറ്റി. വാര്‍ത്തയറിഞ്ഞ് നിരവധി പേരാണ് സംഭവസ്ഥലത്ത് എത്തിയത്.
Next Story