ACCIDENTAL DEATH | കരിന്തളത്ത് അജ്ഞാതവാഹനമിടിച്ച് ആസ് പത്രി ജീവനക്കാരന്‍ മരിച്ചു

നീലേശ്വരം: കരിന്തളം കൊല്ലംപാറയില്‍ അജ്ഞാത വാഹനമിടിച്ച് ആസ് പത്രി ജീവനക്കാരന്‍ മരിച്ചു. നീലേശ്വരം രാജാ ക്ലിനിക്കിലെ ജീവനക്കാരന്‍ ചോയ്യങ്കോട് മാളിയേക്കാലിലെ എം.കെ സെബാസ്റ്റ്യന്‍ (70)ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായത്. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന സെബാസ്റ്റ്യനെ കൊല്ലംപാറയില്‍ വെച്ച് അമിതവേഗതയില്‍ വരികയായിരുന്ന അജ്ഞാതവാഹനമിടിക്കുകയായിരുന്നു. ഇതിന് ശേഷം വാഹനം നിര്‍ത്താതെ പോയതായി ദൃക് സാക്ഷികള്‍ പറയുന്നു.
മകന്‍ എം.എസ് ബാബുവിന്റെ പരാതിയില്‍ നീലേശ്വരം പൊലീസ് കേസെടുത്തു. അപകടം വരുത്തിയ വാഹനം കണ്ടെത്താന്‍ പൊലീസ് അന്വേഷണമാരംഭിച്ചു. ഭാര്യ: പരേതയായ സുകുമാരി. മകന്‍: ബാബു. മരുമകള്‍: പത്മിനി.
Next Story