DEATH | പള്ളിയിലെ നിസ്‌ക്കാരം കഴിഞ്ഞ് കാറോടിച്ച് പോകുന്നതിനിടെ ഹൃദയാഘാതം; പൂച്ചക്കാട് സ്വദേശിയായ പ്രവാസി മരിച്ചു

ബേക്കല്‍ : പള്ളിയിലെ നിസ്‌ക്കാരം കഴിഞ്ഞ് കാറോടിച്ച് പോകുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് പൂച്ചക്കാട് സ്വദേശിയായ പ്രവാസി മരിച്ചു. പൂച്ചക്കാട് തെക്കുപുറത്തെ കുഞ്ഞബ്ദുള്ള(55)യാണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി തറാവീഹ് നിസ്‌ക്കാരം കഴിഞ്ഞ് കാഞ്ഞങ്ങാട് ഭാഗത്തേക്ക് സ്വിഫ്റ്റ് കാറില്‍ പോകുമ്പോഴാണ് കുഞ്ഞബ്ദുള്ളക്ക് ഹൃദയാഘാതം സംഭവിച്ചത്. കാറിന്റെ ഗ്ലാസ് തകര്‍ത്ത് കുഞ്ഞബ്ദുുള്ളയെ ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചു. എന്നാല്‍ പിന്നീട് മരണം സംഭവിക്കുകയായിരുന്നു.

Related Articles
Next Story
Share it