ദേശീയപാത പ്രവൃത്തിക്ക് വേണ്ടി നിര്‍ത്തിയിട്ട ക്രെയിനില്‍ പിക്കപ്പ് വാനിടിച്ച് ഡ്രൈവറുടെ ഇരുകാലുകള്‍ക്കും ഗുരുതര പരിക്ക്

കുമ്പള : ദേശീയപാത പ്രവൃത്തിക്ക് വേണ്ടി നിര്‍ത്തിയിട്ട ക്രെയിനില്‍ പിക്കപ്പ് വാനിടിച്ച് ഡ്രൈവറുടെ ഇരു കാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റു. കാസര്‍കോട് സ്വദേശിയായ നിയാസിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച ഉച്ചയോടെ പെര്‍വാഡ് ദേശീയപാത പ്രവൃത്തിയുടെ ഭാഗമായി റോഡരികില്‍ നിര്‍ത്തിയിട്ട വാനാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ വാന്‍ തകര്‍ന്ന് അകത്ത് കുടുങ്ങിയ ഡ്രൈവറെ ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് വാഹനം പൊളിച്ചു മാറ്റിയതിന് ശേഷമാണ് നിയാസിനെ പുറത്തെടുത്തത്. ഉടന്‍ തന്നെ ആസ്പത്രിയിലേക്ക് മാറ്റി.

Related Articles
Next Story
Share it