കിടപ്പുമുറിയില്‍ നിന്നും 3 പവന്‍ സ്വര്‍ണം കവര്‍ന്നതായി പരാതി

മേല്‍പ്പറമ്പ്: വീട്ടിലെ കിടപ്പുമുറിയില്‍ നിന്നും മൂന്നുപവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി. കളനാട് കൈനോത്തെ കെ. എ. മുജീബിന്റെ വീട്ടില്‍ നിന്നാണ് സ്വര്‍ണം മോഷണം പോയത്.

കഴിഞ്ഞദിവസമാണ് മോഷണം നടന്നത്. സംഭവത്തില്‍ മുജീബിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles
Next Story
Share it