ACCIDENTAL DEATH | ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് സിവില്‍ പോലീസ് ഓഫീസര്‍ക്ക് ദാരുണാന്ത്യം

കാഞ്ഞങ്ങാട്: ടാങ്കര്‍ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ സിവില്‍ പോലീസ് ഓഫീസര്‍ക്ക് ദാരുണാന്ത്യം. ഞായറാഴ്ച രാവിലെ 9:30 ഓടെ ദേശീയപാതയില്‍ പടന്നക്കാട് മേല്‍പ്പാലത്തിലാണ് അപകടം സംഭവിച്ചത്. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കരിവെള്ളൂരിലെ വിനീഷ് (35)ആണ് മരിച്ചത്.

രാവിലെ സ്റ്റേഷനിലേക്ക് വരുമ്പോഴാണ് അപകടം. അപകട സ്ഥലത്തുവച്ചുതന്നെ മരണം സംഭവിച്ചതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ജില്ലാ ആസ്പത്രിയിലേക്ക് മാറ്റി.

Related Articles
Next Story
Share it