FOUND DEAD | ചാല സ്വദേശിയായ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: ചൊവ്വാഴ്ച രാത്രി മുതല്‍ കാണാതായ യുവാവിനെ ചെമ്മനാട് പള്ളിക്ക് സമീപം പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിദ്യാനഗര്‍ ചാല സ്വദേശിയും ചൗക്കിയില്‍ താമസക്കാരനുമായ സയ്യിദ് സക്കറിയ(23) ആണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി മുതല്‍ സക്കറിയയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചുവരുന്നതിനിടെയാണ് ബുധനാഴ്ച രാവിലെ ചെമ്മനാട് പള്ളിക്ക് സമീപം പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കുഞ്ഞിക്കോയയുടെയും ഫൗസിയയുടെയും മകനാണ്. സഹോദരങ്ങള്‍: അറഫാത്ത്, സയ്യിദ് ആബിദ്, റഹ്‌മത്ത് ബീവി.

മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles
Next Story
Share it