14 കാരനെ പീഡിപ്പിച്ചെന്ന പരാതിയില്‍ 4 പേര്‍ക്കെതിരെ കേസ്; ഒരാള്‍ അറസ്റ്റില്‍
കൂടുതല്‍ പേര്‍ കുടുങ്ങാന്‍ സാധ്യതയുണ്ടെന്ന് പൊലീസ്

വിദ്യാനഗര്‍: 14കാരനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചെന്ന പരാതിയില്‍ 4 പേര്‍ക്കെതിരെ കേസ്. വിദ്യാനഗര്‍ പൊലീസ് ആണ് പ്രതികള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തത്. ഇതില്‍ ഒരാള്‍ അറസ്റ്റിലായി. മധൂര്‍ സ്വദേശി ചിദംബര നായകാണ് പൊലീസ് പിടിയിലായത്.
കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാകുമെന്നാണ് പുറത്തുവരുന്ന വിവരം. കുട്ടിയില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയ ശേഷം സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെ കൂടി പ്രതിചേര്‍ക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
Next Story