Begin typing your search above and press return to search.
BOOKED | ബദിയടുക്ക നെക്രാജെയില്‍ കുട്ടികള്‍ ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു; ചെമ്മനാട് സ്വദേശിക്കെതിരെ കേസ്

ബദിയടുക്ക: നെക്രാജെക്കടുത്ത് കുട്ടികള്‍ ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. തിങ്കളാഴ്ച രാവിലെ 10 മണിക്ക് നെക്രാജെക്ക് സമീപം നായിലംകൊടിയിലാണ് അപകടം സംഭവിച്ചത്. 14 വയസുള്ള രണ്ട് കുട്ടികള്‍ സഞ്ചരിച്ച കെ.എല്‍ 04-എ.കെ-4831 നമ്പര്‍ മോട്ടോര്‍ ബൈക്ക് ആണ് അപകടത്തില്‍പെട്ടത്. വിവരമറിഞ്ഞെത്തിയ പൊലീസ് ബൈക്ക് കസ്റ്റഡിയിലെടുക്കുകയും കുട്ടികളെ ബദിയടുക്ക സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
ചോദ്യം ചെയ്യലില്‍ ബൈക്കിന്റെ പിന്‍സീറ്റില്‍ യാത്ര ചെയ്ത കുട്ടിയുടെ ബന്ധുവായ ചെമ്മനാട് സ്വദേശി ബദറുദ്ദീനാണ് ഇവര്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കിയതെന്ന കാര്യം വെളിപ്പെടുത്തി. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ബൈക്ക് ഓടിക്കാന്‍ നല്‍കിയതിന് ബദറുദ്ദീനെതിരെ പൊലീസ് കേസെടുത്തു. തുടര്‍ന്ന് കുട്ടികളെ പൊലീസ് ബസില്‍ കയറ്റിവിടുകയായിരുന്നു.
Next Story