9 വയസുകാരനായ മകനെ പൈപ്പ് കൊണ്ടടിച്ച് പരിക്കേല്‍പ്പിച്ചു; യുവതിക്കെതിരെ കേസ്
പ്രകോപനത്തിന് കാരണം ഒപ്പം താമസിപ്പിക്കണമെന്ന ആവശ്യം ഭര്‍ത്താവ് നിഷേധിച്ചതെന്ന് കുടുംബം

കാസര്‍കോട്: വിദ്യാനഗറിലെ അപ്പാര്‍ട്ടുമെന്റില്‍ ഒമ്പതുവയസുകാരനായ മകനെ പൈപ്പ് കൊണ്ടടിച്ച് പരിക്കേല്‍പ്പിച്ചുവെന്ന പരാതിയില്‍ യുവതിക്കെതിരെ കേസ്. വിദ്യാനഗര്‍ ആസാദ് റോഡിലെ അപ്പാര്‍ട്ടുമെന്റില്‍ താമസിക്കുന്ന 73കാരിയാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്.
പരാതിപ്രകാരം കോഴിക്കോട് സ്വദേശിനിയായ യുവതിക്കെതിരെ കാസര്‍കോട് വനിതാ പൊലീസാണ് കേസെടുത്തത്. പരാതിക്കാരിയുടെ മൂത്ത മകന്റെ ഭാര്യയായ പ്രതി വെള്ളിയാഴ്ച വൈകിട്ട് അപ്പാര്‍ട്ടുമെന്റിലെത്തി തന്നെ ഒപ്പം താമസിപ്പിക്കണമെന്ന് ഭര്‍ത്താവിനോടാവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഭര്‍ത്താവ് ഇതിന് വിസമ്മതിച്ചതോടെ പ്രകോപിതയായ യുവതി ഒമ്പത് വയസുള്ള മകനെ പൈപ്പ് കൊണ്ടടിക്കുകയായിരുന്നു.
തടയാന്‍ ചെന്ന ഭര്‍തൃമാതാവിനെയും ഭര്‍ത്താവിനെയും മറ്റ് ആണ്‍മക്കളെയും അടിക്കുകയും കത്തിയെടുത്ത് ഫര്‍ണിച്ചറുകള്‍ വെട്ടിമുറിക്കുകയും മകന്റെ പാഠപുസ്തകങ്ങള്‍ കീറി നശിപ്പിക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. അഞ്ചുവര്‍ഷമായി യുവതി ഭര്‍ത്താവുമായി പിരിഞ്ഞ് താമസിക്കുകയാണ്. ഇതിനിടയിലാണ് അപ്പാര്‍ട്ടുമെന്റിലെത്തി പ്രശ്നമുണ്ടാക്കിയത്.