ALLEGATION | ലീഗ് നേതാക്കള്‍ക്കെതിരായ ആരോപണം: അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കാസര്‍കോട്: കുമ്പള പഞ്ചായത്തില്‍ മുസ്ലിംലീഗ് നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന ആരോപണം അന്വേഷിക്കാന്‍ മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി നിയോഗിച്ച സമിതി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ചില മണ്ഡലം-പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളും ജനപ്രതിനിധികളും അടക്കം ആറ് നേതാക്കള്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നത്.
വിവിധ ആവശ്യങ്ങള്‍ക്കായി പഞ്ചായത്ത് ഓഫീസില്‍ എത്തുന്നവരില്‍ നിന്നടക്കം കോഴ വാങ്ങിയെന്ന ആരോപണങ്ങളാണ് ഉയര്‍ന്നത്. പരാതി അന്വേഷിക്കാന്‍ മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി അന്വേഷണ കമ്മീഷനെ നിയമിക്കുകയായിരുന്നു.
ജില്ലാ വൈസ് പ്രസിഡണ്ടുമാരായ അഡ്വ. എന്‍.എ. ഖാലിദ്, അബ്ദുല്‍ റഹ് മാന്‍ വണ്‍ഫോര്‍, സെക്രട്ടറിമാരായ ടി.സി.എ. റഹ്‌മാന്‍, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ഹാരിസ് ചൂരി എന്നീ അഞ്ചംഗ സമിതിയെയാണ് ചുമതലപ്പെടുത്തിയത്. ഇവര്‍ അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ കമ്മിറ്റിക്ക് സമര്‍പ്പിച്ചു.