തളങ്കര സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു

കാസര്‍കോട്: തളങ്കര ജദീദ് റോഡ് സ്വദേശിയും ദീര്‍ഘകാലം നായന്മാര്‍മൂല പടിഞ്ഞാര്‍ മൂലയില്‍ താമസക്കാരനുമായിരുന്ന ഉമ്പു കൊട്ട എന്ന മൊയ്തീന്‍(61) അന്തരിച്ചു. കുറച്ചുമാസമായി കൊല്ലങ്കാനത്താണ് താമസം. ഞായറാഴ്ച മകളുടെ വീട്ടില്‍ പോയി തിരിച്ചെത്തി വീട്ടില്‍ വിശ്രമിക്കുന്നതിനിടെ ഹൃദയാഘാതം മൂലം കുഴഞ്ഞുവീഴുകയായിരുന്നു.

ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. നേരത്തെ ഗള്‍ഫിലായിരുന്നു. ഗള്‍ഫ് വിട്ട ശേഷം നാട്ടില്‍ വിവിധ വ്യാപാര മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ജദീദ് റോഡിലെ പരേതനായ കൊട്ട മുഹമ്മദിന്റെയും ഫാത്തിമാബിയുടെയും മകനാണ്. ഭാര്യ: സൗദ. മക്കള്‍: മഷൂദ, മെഹ്ദാഫ്, മര്‍ഷാദ് (ഇരുവരും ദുബായ്), മന്‍സൂറ, മസീന.

മരുമക്കള്‍: ഖാദര്‍ വിദ്യാനഗര്‍ (ദുബായ്), ബാഷ ചെട്ടുംകുഴി (ഖത്തര്‍), ജുനൈദ് തൈവളപ്പ്. സോഹദരങ്ങള്‍: ജമീല, നസീമ, ഖൈറുന്നിസ, ഇഖ് ബാല്‍ കൊട്ട സന്തോഷ് നഗര്‍ (ഗോള്‍ഡന്‍ ബേക്കറി), പരേതനായ അസീസ്. മയ്യത്ത് മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it