Arrest | 'സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ നഗ് ന ദൃശ്യങ്ങള്‍ പകര്‍ത്തി 2 വര്‍ഷത്തോളം ലൈംഗിക പീഡനം': 18കാരന്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ നഗ്‌ന ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി രണ്ടുവര്‍ഷക്കാലം ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ 18കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മടിക്കൈ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പതിനെട്ടുകാരനെയാണ് നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
പരാതിക്കാരിയും പ്രതിയും 10ാം ക്ലാസുമുതല്‍ പ്ലസ് ടു വരെ ഒരുമിച്ച് പഠിച്ചവരാണ്. പെണ്‍കുട്ടി പ്ലസ് വണ്ണില്‍ പഠിക്കുന്ന സമയത്ത് ഇരുവരും പ്രണയത്തിലായി. ഈ അവസരം മുതലെടുത്ത് പ്രതി പെണ്‍കുട്ടിയുടെ നഗ് ന ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു.
തുടര്‍ന്ന് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ചതുരക്കിണറിലെ വീട്ടില്‍ വെച്ചും ചെറുവത്തൂരിലെ ബന്ധു വീട്ടില്‍ വെച്ചും ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പീഡനസമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. ഇപ്പോള്‍ രണ്ടുപേര്‍ക്കും 18വയസാണ്.
വിവാഹം ചെയ്യാമെന്ന് വാഗ് ദാനം നല്‍കിയതിനാലാണ് നേരത്തെ പരാതി നല്‍കാതിരുന്നതെന്നും പിന്നീട് പ്രതി ഇതില്‍ നിന്ന് പിന്മാറിയെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. അമ്പലത്തറ പൊലീസ് ആണ് പോക് സോ നിയമപ്രകാരം ആദ്യം കേസെടുത്തിരുന്നത്. പിന്നീട് കേസ് നീലേശ്വരം പൊലീസിന് കൈമാറുകയായിരുന്നു.