തദ്ദേശ തിരഞ്ഞെടുപ്പ്: മത്സരിക്കുന്നതിലേറെയും യുവാക്കള്‍

കാസര്‍കോട്: തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമ്പോള്‍ യുവാക്കള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നില്ലെന്ന് കാലങ്ങളായി കേള്‍ക്കുന്ന ആക്ഷേപമാണ്. എന്നാല്‍ ഇത്തവണ ജില്ലയില്‍ അത്തരം പരാതികള്‍ കേള്‍ക്കാന്‍ സാധ്യത കുറവാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഇരുമുന്നണികളും ബി.ജെ.പി.യും വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെയും സ്ഥാനാര്‍ത്ഥികളെ ഏതാണ്ട് പ്രഖ്യാപിച്ചപ്പോള്‍ യുവാക്കള്‍ക്ക് വലിയ പരിഗണനയാണ് നല്‍കിയിരിക്കുന്നത്. ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഏതാനും ദിവസം മുമ്പ് പ്രഖ്യാപിച്ചിരുന്നു. നല്ലൊരു ശതമാനവും യുവാക്കളാണ്. കൂടുതലും 25നും 45നും ഇടയില്‍ പ്രായമുള്ളവരാണ്. വൊര്‍ക്കാടി […]

കാസര്‍കോട്: തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമ്പോള്‍ യുവാക്കള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നില്ലെന്ന് കാലങ്ങളായി കേള്‍ക്കുന്ന ആക്ഷേപമാണ്. എന്നാല്‍ ഇത്തവണ ജില്ലയില്‍ അത്തരം പരാതികള്‍ കേള്‍ക്കാന്‍ സാധ്യത കുറവാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഇരുമുന്നണികളും ബി.ജെ.പി.യും വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെയും സ്ഥാനാര്‍ത്ഥികളെ ഏതാണ്ട് പ്രഖ്യാപിച്ചപ്പോള്‍ യുവാക്കള്‍ക്ക് വലിയ പരിഗണനയാണ് നല്‍കിയിരിക്കുന്നത്. ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഏതാനും ദിവസം മുമ്പ് പ്രഖ്യാപിച്ചിരുന്നു. നല്ലൊരു ശതമാനവും യുവാക്കളാണ്. കൂടുതലും 25നും 45നും ഇടയില്‍ പ്രായമുള്ളവരാണ്. വൊര്‍ക്കാടി ഡിവിഷനില്‍ മത്സരിക്കുന്ന കെ. കമലാക്ഷിയാണ് കൂട്ടത്തില്‍ ഏറ്റവും ഇളയവള്‍-29 വയസ്. യൂത്ത് കോണ്‍ഗ്രസ് നേതാവ് ജോമോന്‍ ജോസ് അടക്കമുള്ളവരും സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ട്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ജില്ലാ പഞ്ചായത്ത് പെരിയ ഡിവിഷനില്‍ ജനവിധി തേടുന്ന ഫാത്തിമത്ത് ഷംന 22കാരിയാണ്. ജില്ലാ ഡിവിഷനിലേക്ക് മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയായിരിക്കുമിത്. ബി.ജെ.പി. ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളെ ഇന്നലെ പ്രഖ്യാപിച്ചപ്പോള്‍ യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ധനഞ്ജയന്‍ മധൂര്‍ അടക്കമുള്ളവര്‍ പട്ടികയിലുണ്ട്. മുസ്ലിം ലീഗ് വിവിധ പഞ്ചായത്ത്, മുനിസിപ്പല്‍ സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കിയപ്പോള്‍ നല്ലൊരു ശതമാനവും യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും ഇടം നല്‍കിയിട്ടുണ്ട്.

Related Articles
Next Story
Share it