തദ്ദേശ തിരഞ്ഞെടുപ്പ്: സി.പി.എം. ഒരു മുഴം മുന്നേ; പലയിടത്തും സ്ഥാനാര്‍ത്ഥിയും പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയുമായി
കാഞ്ഞങ്ങാട്: സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും പ്രസിഡണ്ട് സ്ഥാനാര്‍ത്ഥികളെ അവതരിപ്പിക്കുന്നതിലും ഒരു മുഴം മുന്നേ ഉണര്‍ന്ന് സി.പി.എം. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പലയിടത്തും പാര്‍ട്ടി ഇതിനകം കണ്ടെത്തുകയോ തീരുമാനിക്കുകയോ ചെയ്തു കഴിഞ്ഞു. കാഞ്ഞങ്ങാട് നഗരസഭയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് ഏതാണ്ട് പൂര്‍ത്തിയായിരിക്കുകയാണ്. നഗരസഭാ ചെയര്‍മാന്‍ വി.വി. രമേശന്‍ വീണ്ടും മത്സരിക്കുമെന്നുറപ്പായി. ലിസ്റ്റില്‍ പുതുമുഖങ്ങളുടെ കൂട്ടത്തില്‍ ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡണ്ട് പി.കെ. നിഷാന്തുമുണ്ട്. കഴിഞ്ഞ കൗണ്‍സിലിലെ സി.പി.എം അംഗങ്ങളായിരുന്ന പള്ളിക്കൈ രാധാകൃഷ്ണന്‍, ടി.വി. മോഹനന്‍, രവീന്ദ്രന്‍ പുതുക്കൈ എന്നിവരും മത്സരരംഗത്തുണ്ടാകുമെന്നാണ് അറിയുന്നത്. […]

കാഞ്ഞങ്ങാട്: സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും പ്രസിഡണ്ട് സ്ഥാനാര്‍ത്ഥികളെ അവതരിപ്പിക്കുന്നതിലും ഒരു മുഴം മുന്നേ ഉണര്‍ന്ന് സി.പി.എം.
തദ്ദേശ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പലയിടത്തും പാര്‍ട്ടി ഇതിനകം കണ്ടെത്തുകയോ തീരുമാനിക്കുകയോ ചെയ്തു കഴിഞ്ഞു. കാഞ്ഞങ്ങാട് നഗരസഭയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് ഏതാണ്ട് പൂര്‍ത്തിയായിരിക്കുകയാണ്. നഗരസഭാ ചെയര്‍മാന്‍ വി.വി. രമേശന്‍ വീണ്ടും മത്സരിക്കുമെന്നുറപ്പായി. ലിസ്റ്റില്‍ പുതുമുഖങ്ങളുടെ കൂട്ടത്തില്‍ ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡണ്ട് പി.കെ. നിഷാന്തുമുണ്ട്. കഴിഞ്ഞ കൗണ്‍സിലിലെ സി.പി.എം അംഗങ്ങളായിരുന്ന പള്ളിക്കൈ രാധാകൃഷ്ണന്‍, ടി.വി. മോഹനന്‍, രവീന്ദ്രന്‍ പുതുക്കൈ എന്നിവരും മത്സരരംഗത്തുണ്ടാകുമെന്നാണ് അറിയുന്നത്. വി.വി. രമേശന്‍ മാതോത്ത് വാര്‍ഡിലായിരിക്കും മത്സരിക്കുക. രമേശന്റെ നിലവിലുള്ള വാര്‍ഡായ അതിയാമ്പൂരില്‍ സുജാത ടീച്ചര്‍ മത്സരിച്ചേക്കും. ഇടതു മുന്നണി വീണ്ടും അധികാരത്തില്‍ വന്നാല്‍ സുജാത ടീച്ചറെ ചെയര്‍പേഴ്‌സണ്‍ ആക്കുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ നിന്ന് ലഭിക്കുന്ന സൂചന.
മിക്കവാറും കുറുന്തൂര്‍ വാര്‍ഡില്‍ നിന്നായിരിക്കും നിഷാന്ത് മത്സരിക്കുക.
അധ്യാപക നേതാവും കില അംഗവുമായിരുന്ന പപ്പന്‍ കുട്ടമത്തും മത്സര രംഗത്തുണ്ടാവുമെന്ന് അറിയുന്നു. എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ് വാര്‍ഡിലായിരിക്കും മത്സരിക്കുക. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണായിരുന്ന സുലൈഖ പടന്നക്കാട് വാര്‍ഡില്‍ നിന്ന് ജനവിധി തേടിയേക്കും.
നീലേശ്വരം നഗരസഭയില്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥിയായി സി.പി.എം. മത്സര രംഗത്തിറക്കുന്നത് ടി.വി. ശാന്തയെയാണ്. വൈസ് ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി പി.പി. മുഹമ്മദ് റാഫിയെയും നിശ്ചയിച്ചു. നീലേശ്വരം പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും ആദ്യ നഗരസഭാ കൗണ്‍സില്‍ വൈസ് ചെയര്‍പേഴ്‌സണുമായിരുന്നു സാന്ത.
പതിമൂന്നാം വാര്‍ഡില്‍ നിന്നാണ് മത്സരിക്കുക. മുഹമ്മദ് റാഫി അഞ്ചാം വാര്‍ഡായ ചിറപ്പുറത്ത് നിന്ന് മത്സരിക്കും.
മടിക്കൈ പഞ്ചായത്തില്‍ നിലവിലെ വൈസ് പ്രസിഡണ്ട് കെ. പ്രമീളയെ സി.പി.എം. പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചു. മടിക്കൈ സൗത്ത് ലോക്കല്‍ സെക്രട്ടറി വി. പ്രകാശനെ വൈസ് പ്രസിഡണ്ടാക്കാനും തീരുമാനമായി. കിനാനൂര്‍ കരിന്തളത്ത് സി.പി.എമ്മിന്റെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി നീലേശ്വരം ഏരിയാ സെക്രട്ടറി ടി.കെ. രവിയാണ്.